വീടുകളുടെ പ്രവേശന കവാടം തടസ്സപ്പെടുത്തി പാർക്ക് ചെയ്താൽ 300 ഖത്തർ റിയാൽ പിഴ; 3 ട്രാഫിക് പോയിന്റ്ദോഹ: വീടുകളുടെയും കെട്ടിടങ്ങളുടെയും പ്രവേശന കവാടങ്ങളോ പുറത്തുകടക്കാനുള്ള വഴികളോ തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ശിക്ഷാർഹമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) മുന്നറിയിപ്പ് നൽകി.ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 78, ക്ലോസ് 4 പ്രകാരം ഇത്തരം നിയമലംഘനങ്ങൾക്ക് 300 ഖത്തർ റിയാൽ പിഴയും ഡ്രൈവിങ് ലൈസൻസിൽ മൂന്ന് ട്രാഫിക് പോയിന്റുകളും ചുമത്തും.പ്രവേശന കവാടങ്ങൾക്ക് മുന്നിലുള്ള അനധികൃത പാർക്കിംഗ് വാഹന ഗതാഗതത്തിന് തടസ്സമാകുന്നതിനൊപ്പം താമസക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും അവകാശങ്ങളെ ബാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.വീടുകളുടെയും കെട്ടിടങ്ങളുടെയും പ്രവേശന വഴികൾ തടസ്സപ്പെടുത്താതെ വാഹനങ്ങൾ ശരിയായ രീതിയിൽ പാർക്ക് ചെയ്യണമെന്ന് MoI നിർദേശിച്ചു. താമസക്കാർക്കും മറ്റ് റോഡ് ഉപയോക്താക്കൾക്കും വഴികൾ സുഗമമായി ഉപയോഗിക്കാനാകുന്ന തരത്തിൽ പാർക്കിംഗ് സ്ഥലം തിരഞ്ഞെടുക്കുന്നതിൽ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്നും അധികൃതർ അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *