ഹോംവർക്ക് ചെയ്യാത്തതിന് ടീച്ചർ മുഖത്തടിച്ച 6 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പ്രണയ് തേജ എന്ന വിദ്യാർഥിയാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. ടീച്ചർ ഈ വിദ്യാർത്ഥിയെ അടിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീട്ടുപാഠം പൂർത്തിയാക്കാത്തതുമായി ബന്ധപ്പെട്ട് അധ്യാപിക കുട്ടിയെ ശാസിക്കുകയും അടിക്കുകയും ചെയ്തെന്നാണ് കുടുംബത്തിന്റെ ആരോപണം. പുറത്തുവന്ന CCTV ദൃശ്യങ്ങളിൽ അധ്യാപിക കുട്ടിയെ ശാസിച്ചതിന് പിന്നാലെ മുഖത്ത് അടിക്കുന്നതും അൽപ്പസമയത്തിനകം കുട്ടി കുഴഞ്ഞു വീണു കുട്ടി ക്ലാസ് മുറിയിൽ തന്നെ അബോധാവസ്ഥയിലായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. King George Hospital (KGH)-ൽ എത്തിച്ചപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.