ഒമാനിൽ സ്വകാര്യ പരിശീലന സ്ഥാപനങ്ങൾക്ക് നിയന്ത്രണം; തൊഴിൽ മന്ത്രാലയത്തിന്റെ പേരും ലോഗോയും അനുമതിയില്ലാതെ ഉപയോഗിക്കരുത്മസ്കറ്റ്: ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ പേരും ഔദ്യോഗിക ലോഗോയും മുൻകൂർ അനുമതിയില്ലാതെ പരസ്യങ്ങളിലും പ്രചാരണങ്ങളിലും ഉപയോഗിക്കുന്നതിനെതിരെ സ്വകാര്യ പരിശീലന സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിന്റെ നിർദേശം.പരിശീലന പരിപാടികൾ, ഇവന്റുകൾ എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ, പ്രസിദ്ധീകരണങ്ങൾ, മാധ്യമ ഉള്ളടക്കങ്ങൾ, മാർക്കറ്റിംഗ് മെറ്റീരിയലുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്.മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരം, സ്‌പോൺസർഷിപ്പ്, പങ്കാളിത്തം അല്ലെങ്കിൽ സഹകരണം ഉണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതും സ്ഥാപനങ്ങൾ ഒഴിവാക്കണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു.അനുമതിയില്ലാതെ മന്ത്രാലയത്തിന്റെ പേരും ലോഗോയും വിവിധ പരസ്യ-പ്രചാരണ ഉള്ളടക്കങ്ങളിൽ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *