Oplus_16908288

ന്യൂഡല്‍ഹി: ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ അണ്‍റിസർവ്ഡ് ടിക്കറ്റ് ഫോണില്‍ കാണിച്ചാല്‍ മതിയെന്നാണോ കരുതുന്നത്?

വാട്സ്‌ആപ്പില്‍ ലഭിച്ച അണ്‍റിസർവ്ഡ് ടിക്കറ്റിന്റെ സ്ക്രീൻഷോട്ട് കാണിച്ച്‌ യാത്ര ചെയ്യുന്നത് അംഗീകരിക്കില്ലെന്ന് ഇന്ത്യൻ റെയില്‍വേ. പ്രത്യേകിച്ച്‌ RailOne ആപ്പ് വഴി ബുക്ക് ചെയ്യുന്ന അണ്‍റിസർവ്ഡ് ടിക്കറ്റുകളിലാണ് യാത്രക്കാർ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

ഡിജിറ്റല്‍ ടിക്കറ്റ് ബുക്കിങ് വ്യാപകമായ സാഹചര്യത്തില്‍ നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ യാത്രക്കാർക്ക് പരിശോധനാ സമയത്ത് ബുദ്ധിമുട്ടുകളും പിഴയും ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് റെയില്‍വേ വ്യക്തമാക്കി.

മറ്റൊരാളുടെ ഫോണില്‍ എടുത്ത ടിക്കറ്റ് പോരാ

വെസ്റ്റ് സെൻട്രല്‍ റെയില്‍വേയുടെ കോട്ട ഡിവിഷനിലെ സീനിയർ ഡിവിഷണല്‍ കൊമേർഷ്യല്‍ മാനേജർ സൗരഭ് ജെയിൻ പറയുന്നതനുസരിച്ച്‌, RailOne ആപ്പ് വഴി ബുക്ക് ചെയ്ത അണ്‍റിസർവ്ഡ് ടിക്കറ്റ്, ആപ്പ് രജിസ്റ്റർ ചെയ്തിരിക്കുന്നതും ടിക്കറ്റ് ബുക്ക് ചെയ്തതുമായ അതേ മൊബൈല്‍ ഫോണില്‍ തന്നെയായിരിക്കണം.

ഉദാഹരണത്തിന്, നിങ്ങളുടെ സുഹൃത്ത് തന്റെ ഫോണില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് അതിന്റെ സ്ക്രീൻഷോട്ട് നിങ്ങള്‍ക്ക് WhatsApp വഴി അയച്ചാല്‍, ആ സ്ക്രീൻഷോട്ട് കാണിച്ച്‌ നിങ്ങള്‍ക്ക് യാത്ര ചെയ്യാനാകില്ല.അതുകൊണ്ട് സ്വന്തം രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറുള്ള ഫോണില്‍ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുകയും യാത്രയ്ക്കിടെ അതേ ഫോണ്‍ കൈവശം വയ്ക്കുകയും വേണം.

മറ്റൊരു പ്രധാന കാര്യം യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ ടിക്കറ്റ് എടുക്കണം.

ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ കയറിയ ശേഷം ടിക്കറ്റ് പരിശോധിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ RailOne ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്താല്‍ അത് സാധുവായ ടിക്കറ്റായി കണക്കാക്കില്ല.

അതുപോലെ മറ്റൊരാളുടെ ഫോണില്‍ നിന്ന് ടിക്കറ്റ് എടുത്ത് സ്ക്രീൻഷോട്ട് സൂക്ഷിക്കുന്നതും റെയില്‍വേയുടെ ഡിജിറ്റല്‍ ടിക്കറ്റിങ് നിബന്ധനകള്‍ പാലിക്കുന്നതല്ല.

ഫോണ്‍ ഓഫായാലും പണി കിട്ടുംഡിജിറ്റല്‍ ടിക്കറ്റുമായി യാത്ര ചെയ്യുന്നവർ ടിക്കറ്റ് ബുക്ക് ചെയ്ത അതേ മൊബൈല്‍ ഫോണ്‍ തന്നെ യാത്രയ്ക്കിടെ കൈവശം വയ്ക്കണം.

ടിക്കറ്റ് പരിശോധനയ്ക്കിടെ ടിക്കറ്റ് കാണിക്കാൻ ഫോണ്‍ ഓണായിരിക്കണം. അതിനാല്‍ ബാറ്ററി തീർന്ന് ഫോണ്‍ ഓഫ് ആകാതിരിക്കാനും യാത്രക്കാർ ശ്രദ്ധിക്കണം.

RailOne ടിക്കറ്റ് എടുക്കുമ്പോള്‍ ഈ കാര്യങ്ങള്‍ മറക്കരുത്യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ അണ്‍റിസർവ്ഡ് ടിക്കറ്റ് എടുക്കുക.

RailOne ആപ്പില്‍ സ്വന്തം രജിസ്റ്റർ ചെയ്ത മൊബൈല്‍ ഫോണില്‍ നിന്ന് മാത്രം ടിക്കറ്റ് ബുക്ക് ചെയ്യുക.ടിക്കറ്റ് ബുക്ക് ചെയ്ത അതേ ഫോണില്‍ തന്നെ ടിക്കറ്റ് ലഭ്യമായിരിക്കണം.

WhatsApp വഴി ലഭിച്ച ടിക്കറ്റിന്റെ screenshot സാധുവായ യാത്രാ രേഖയല്ല.

മറ്റൊരാളുടെ ഫോണില്‍ ബുക്ക് ചെയ്ത ടിക്കറ്റ് സ്വന്തം ഫോണില്‍ സ്ക്രീൻഷോട്ട് ആയി സൂക്ഷിച്ചാലും ഉപയോഗിക്കാനാകില്ല.യാത്രയ്ക്കിടെ ടിക്കറ്റ് ബുക്ക് ചെയ്ത ഫോണ്‍ കൈവശം വയ്ക്കുക.പരിശോധന സമയത്ത് ടിക്കറ്റ് കാണിക്കാൻ ഫോണ്‍ ഓണായും മതിയായ ചാർജോടെയും സൂക്ഷിക്കുക.

പിഴയും കൂടിയിട്ടുണ്ട്

ശരിയായ ടിക്കറ്റില്ലാതെയോ ക്രമക്കേടുള്ള ടിക്കറ്റുമായോ യാത്ര ചെയ്യുന്നവർക്കുള്ള കുറഞ്ഞ പിഴ 250ല്‍ നിന്ന് 500 ആയി ഉയർത്തിയിട്ടുണ്ട്. 2026 ജൂണ്‍ 19 മുതലാണ് ഈ മാറ്റം പ്രാബല്യത്തില്‍ വന്നത്.

അതിനാല്‍ ഇനി “ടിക്കറ്റ് ഉണ്ടല്ലോ, സ്ക്രീൻഷോട്ട് കാണിച്ചാല്‍ മതിയാകും” എന്ന രീതിയില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കുക.ടിക്കറ്റ് ബുക്ക് ചെയ്ത ഫോണ്‍ തന്നെ കൈയില്‍, ടിക്കറ്റ് യാത്ര തുടങ്ങും മുമ്പ് തന്നെ ഇതാണ് RailOne ഉപയോഗിക്കുന്നവർ ഓർത്തിരിക്കേണ്ട പ്രധാന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *