ആഘോഷമേതുമാകട്ടെ പ്രവാസികൾക്കിത് ‘ദുരിതകാലം’! കുതിച്ച് ടിക്കറ്റ് നിരക്ക്; റൂട്ട് മാറ്റിപ്പിടിക്കാൻ മലയാളികൾ, യാത്രാവഴികൾ ഇങ്ങനെഓണം കഴിഞ്ഞ് ഓഗസ്റ്റ് 31ന് യുഎഇയിൽ സ്കൂളുകൾ തുറക്കുന്നതും പ്രവാസി കുടുംബങ്ങൾ ഒരേസമയം തിരിച്ചെത്തേണ്ട സാഹചര്യം സൃഷ്ടിച്ചതോടെ നിരക്ക് വീണ്ടും കുതിച്ചുഇതോടെ പലരും ഓണം നാട്ടിൽ ആഘോഷിക്കാനുള്ള ആഗ്രഹം മാറ്റിവച്ച് ദിവസങ്ങൾക്കു മുൻപേ തന്നെ ഗൾഫിലേക്ക് മടങ്ങിസീസൺ സമയങ്ങളിലെ വിമാന ടിക്കറ്റ് നിരക്ക് വർധനയ്ക്കു കടിഞ്ഞാണിടണമെന്ന പ്രവാസികളുടെ ആവശ്യത്തിന് പ്രവാസത്തോളം തന്നെ പഴക്കമുണ്ട്. ഓണമാകട്ടെ, വിഷുവാകട്ടെ, ക്രിസ്മസാകട്ടെ, ഈദാകട്ടെ ആഘോഷകാലമെത്തുമ്പോൾ ടിക്കറ്റ് നിരക്കും കുതിക്കും. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ സ്കൂൾ അവധിക്കാലം തുടങ്ങുന്നതിന് മുൻപും അവസാനിക്കുന്നതിന് മുൻപുമുള്ള ദിവസങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. വിമാനത്തേക്കാൾ വേഗത്തിലാണ് ടിക്കറ്റ് നിരക്ക് മുകളിലേക്ക് കുതിക്കുന്നത്.