മസ്കറ്റിൽ ജനവാസ മേഖലകളിൽ വലിയ ട്രക്കുകൾ പാർക്ക് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ്മസ്കറ്റ്: ജനവാസ മേഖലകളിൽ വലിയ ട്രക്കുകളും നിർമാണ യന്ത്രങ്ങളും പാർക്ക് ചെയ്യുന്നത് കുട്ടികൾക്കും കാൽനടയാത്രക്കാർക്കും ഗുരുതരമായ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.ഇത്തരം വാഹനങ്ങൾ ശബ്ദമലിനീകരണത്തിനും പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്നും മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി.അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ്, ഫയർഫോഴ്സ് ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങളുടെ സഞ്ചാരത്തിന് ഇത്തരം അനധികൃത പാർക്കിംഗ് വലിയ തടസ്സമാകുമെന്നും അധികൃതർ വ്യക്തമാക്കി.ജനവാസ മേഖലകളിൽ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ സുരക്ഷയ്ക്ക് മുൻഗണന നൽകുക.