ഖത്തറിൽ പുതിയ ബിസിനസ് പങ്കാളിത്തത്തിന് മുമ്പ് ജാഗ്രത; ഡിജിറ്റൽ കമ്പനി ഇൻക്വയറി സർവീസ് ഉപയോഗിക്കാൻ മന്ത്രാലയത്തിന്റെ നിർദേശംദോഹ: പുതിയ വാണിജ്യ പങ്കാളിത്തങ്ങളിൽ ഏർപ്പെടുന്നതിന് മുമ്പ് ഡിജിറ്റൽ കമ്പനി ഇൻക്വയറി സർവീസ് ഉപയോഗപ്പെടുത്തണമെന്ന് ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം (MoCI) നിക്ഷേപകർക്കും വ്യവസായികൾക്കും മുന്നറിയിപ്പ് നൽകി.ഔദ്യോഗിക ബോധവത്കരണ കാമ്പെയ്‌നിലൂടെയാണ് മന്ത്രാലയം ഈ നിർദേശം മുന്നോട്ടുവെച്ചത്. സാധ്യതയുള്ള ബിസിനസ് പങ്കാളികളുടെ വിശ്വാസ്യതയും നിയമപരമായ രേഖകളും പരിശോധിച്ചശേഷം മാത്രമേ വാണിജ്യ കരാറുകളിൽ ഏർപ്പെടാവൂവെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.സ്വകാര്യ മേഖലയിലെ വളർച്ചയും വിദേശ നിക്ഷേപങ്ങളുടെ വർധനവും കണക്കിലെടുത്താണ് പുതിയ നിർദേശം. ഔദ്യോഗിക ഡാറ്റാബേസുകൾ ഉപയോഗിച്ച് സ്ഥാപനങ്ങളുടെ വാണിജ്യ രജിസ്ട്രേഷൻ, അംഗീകൃത ബിസിനസ് പ്രവർത്തനങ്ങൾ, ഉടമസ്ഥാവകാശ വിവരങ്ങൾ, ലൈസൻസുകളുടെ സാധുത എന്നിവ പരിശോധിക്കാൻ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോം സഹായിക്കും.വിശ്വാസ്യത ഉറപ്പാക്കിയ ശേഷമുള്ള ബിസിനസ് പങ്കാളിത്തം സാമ്പത്തിക നഷ്ടം ഒഴിവാക്കാനും നിക്ഷേപം സുരക്ഷിതമാക്കാനും വ്യാജ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ തടയാനും സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *