ദോഹ. രാത്രിയിൽ വാഹനങ്ങളുടെ ലൈറ്റുകൾ തെളിക്കാതെ യാത്ര ചെയ്യുന്നവർക്ക് കർശന നടപടി നേരിടേണ്ടിവരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 70 പ്രകാരം, സൂര്യാസ്തമയം മുതൽ സൂര്യോദയം വരെ വാഹനങ്ങളിൽ നിർബന്ധമായും ഹെഡ്‌ലൈറ്റുകളും പിൻ ലൈറ്റുകളും തെളിച്ചിരിക്കണം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പകൽസമയത്തും കാഴ്ചാപരിധി കുറയുന്ന സാഹചര്യങ്ങളിൽ ഈ നിയമം ബാധകമാണ്.ഹെഡ്‌ലൈറ്റുകളും റിയർ ലൈറ്റുകളും നിർബന്ധംഎതിരെ വാഹനം വരുമ്പോൾ മറ്റ് ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം ഹൈ ബീമിൽ നിന്ന് ഡിപ്ഡ് ബീമിലേക്ക് മാറ്റണമെന്നും അധികൃതർ നിർദേശിച്ചു.വാഹനത്തിന്റെ മുൻഭാഗത്ത് ചുവന്ന ലൈറ്റ് പാടില്ലവാഹനങ്ങളുടെ മുൻവശത്ത് ചുവന്ന ലൈറ്റുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. സാധാരണയായി മുൻവശത്തെ ലൈറ്റുകൾ വെള്ള നിറത്തിലുള്ളതായിരിക്കണം. മൂടൽമഞ്ഞുള്ള സാഹചര്യങ്ങളിൽ മഞ്ഞ ലൈറ്റുകൾ ഉപയോഗിക്കാം.നിയമം ലംഘിച്ചാൽ കർശന ശിക്ഷനിയമം ലംഘിക്കുന്നവർക്ക് ഒരു മാസം മുതൽ പരമാവധി ഒരു വർഷം വരെ തടവോ, 3,000 മുതൽ 10,000 ഖത്തർ റിയാൽ വരെ പിഴയോ, അല്ലെങ്കിൽ നിയമപ്രകാരം ബാധകമായ ശിക്ഷയോ ലഭിക്കാം.

Leave a Reply

Your email address will not be published. Required fields are marked *