ഖത്തറിലേക്ക് നിയന്ത്രിത മരുന്നുകളുമായി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; പുതിയ ഇ-പെർമിറ്റ് സംവിധാനം നിലവിൽ വന്നുഖത്തറിലേക്ക് നിയന്ത്രിത (Controlled) മരുന്നുകളുമായി യാത്ര ചെയ്യുന്നവർ ഇനി മുതൽ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ (MoPH) പുതിയ ഇലക്ട്രോണിക് പെർമിറ്റ് സംവിധാനത്തിലൂടെ മുൻകൂട്ടി അനുമതി നേടണം. അപേക്ഷ സമർപ്പിക്കാനും, സ്റ്റാറ്റസ് പരിശോധിക്കാനും, പെർമിറ്റ് ഡൗൺലോഡ് ചെയ്യാനും ഈ സംവിധാനം സഹായിക്കും.🔗 അപേക്ഷിക്കാൻ:”fli.moph.gov.qa” (https://reference-url-citation.invalid/1)പ്രധാന വിവരങ്ങൾ140 നിയന്ത്രിത മരുന്നുകൾക്ക് അനുമതി• 61 നാർക്കോട്ടിക് മരുന്നുകൾ• 79 സൈക്കോട്രോപിക് മരുന്നുകൾഅനുവദനീയമായ അളവ്• നാർക്കോട്ടിക് മരുന്നുകൾ – പരമാവധി 10 ദിവസത്തേക്കുള്ളത്• സൈക്കോട്രോപിക് മരുന്നുകൾ – പരമാവധി 60 ദിവസത്തേക്കുള്ളത്കൈവശം വെക്കേണ്ട രേഖകൾ• ഇംഗ്ലീഷിലോ അറബിയിലോ ഉള്ള പ്രിസ്ക്രിപ്ഷൻ, മെഡിക്കൽ റിപ്പോർട്ട്• കഴിഞ്ഞ 6 മാസത്തിനുള്ളിൽ അംഗീകൃത ആരോഗ്യ സ്ഥാപനത്തിൽ നിന്ന് നൽകിയ രേഖകൾ• പാസ്‌പോർട്ട്/ഖത്തർ ഐ.ഡി കോപ്പി• വ്യക്തിഗത ആവശ്യത്തിനാണെന്ന് വ്യക്തമാക്കുന്ന ഒപ്പിട്ട സത്യപ്രസ്താവനശ്രദ്ധിക്കുക• അന്തർദേശീയമായോ ഖത്തർ നിയമപ്രകാരമോ നിരോധിച്ചിട്ടുള്ള മരുന്നുകൾ കൊണ്ടുവരാൻ പാടില്ല.• മുൻകൂർ അനുമതിയില്ലാത്ത നിയന്ത്രിത മരുന്നുകൾ എത്തുമ്പോൾ ഒറിജിനൽ മെഡിക്കൽ രേഖകളോടെ എൻട്രി പോർട്ടിൽ നിർബന്ധമായും ഡിക്ലയർ ചെയ്യണം.• ഇൻജക്ടബിൾ നിയന്ത്രിത മരുന്നുകൾ ഖത്തറിലെ ലൈസൻസുള്ള ആരോഗ്യ സ്ഥാപനത്തിന്റെ മേൽനോട്ടത്തിൽ മാത്രമേ ഉപയോഗിക്കാവൂ.

Leave a Reply

Your email address will not be published. Required fields are marked *