നിശ്ചിത സമയപരിധിക്കുള്ളില്‍ വാഹനം നീക്കിയില്ലെങ്കില്‍ നടപടി സ്വീകരിക്കും മസ്‌കത്ത് | അനുമതിയില്ലാത്ത സ്ഥലങ്ങളിൽ വിൽപ്പനയ്ക്കായി വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും വിൽപ്പന വാഹനങ്ങൾ പ്രദർശിപ്പിക്കുമ്പോൾ മുനിസിപ്പാലിറ്റി അംഗീകരിച്ച പ്രത്യേക സ്ഥലങ്ങൾ മാത്രം ഉപയോഗിക്കണമെന്നും മസ്‌കത്ത് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.അനുമതിയില്ലാത്ത സ്ഥലങ്ങളിൽ വിൽപ്പനയ്ക്കായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് താമസമേഖലകളുടെ സൗന്ദര്യത്തെ പ്രതികൂലമായി ബാധിക്കുന്നതോടൊപ്പം ഗതാഗതത്തിന്റെ സുഗമമായ ഒഴുക്കിനും തടസ്സമാകുകയും പൊതുസൗകര്യങ്ങളുടെ ഫലപ്രദമായ ഉപയോഗത്തെ ബാധിക്കുകയും ചെയ്യുന്നുവെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.നിയമലംഘനം കണ്ടെത്തുന്ന സാഹചര്യത്തിൽ ആദ്യം ബന്ധപ്പെട്ട *വാഹനത്തിൽ മുന്നറിയിപ്പ് സ്റ്റിക്കർ പതിപ്പിക്കും*. *തുടർന്ന് വാഹനം നീക്കം ചെയ്യാൻ ഉടമയ്ക്ക് നിശ്ചിത സമയപരിധി അനുവദിക്കും* അതിനുള്ളിൽ നടപടി സ്വീകരിക്കാത്ത പക്ഷം മുനിസിപ്പൽ ചട്ടങ്ങൾ പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.മുനിസിപ്പാലിറ്റി നിർദേശങ്ങൾ പാലിക്കുന്നത് പൊതുസൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും നഗരസൗന്ദര്യം നിലനിർത്തുന്നതിനും മികച്ച ജീവിതനിലവാരം ഉറപ്പാക്കുന്നതിനും സഹായകരമാകുമെന്ന് മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *