20,000 യാത്രക്കാർക്ക് സൗജന്യ വിമാനയാത്രാ അവസരം; 20-ാം വാർഷിക ഓഫറുമായി ഇൻഡിഗോ ന്യൂഡൽഹി: 20-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 20,000 യാത്രക്കാർക്ക് സൗജന്യ വിമാനയാത്രാ അവസരം ഒരുക്കി ഇൻഡിഗോ. ഇന്ത്യക്കകത്തുള്ള യാത്രകൾക്കായി ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, എഐ അസിസ്റ്റന്റ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ പ്രത്യേക ഓഫർ ലഭിക്കുക.ഓഗസ്റ്റ് 6 വരെ നടത്തുന്ന ബുക്കിംഗുകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന 20,000 പേർക്ക്, ഓരോ പി.എൻ.ആറിനും പരമാവധി ₹10,000 വരെ ടിക്കറ്റ് നിരക്ക് റീഫണ്ടായി ലഭിക്കും.2006 ഓഗസ്റ്റ് 4-ന് സർവീസ് ആരംഭിച്ച ഇൻഡിഗോ, 20-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ‘Happy IndiGo Day’ ക്യാമ്പയിന്റെ ഭാഗമായാണ് ഈ ഓഫർ പ്രഖ്യാപിച്ചത്.നിലവിൽ ലോകമെമ്പാടുമുള്ള 140-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ, പ്രതിദിനം ഏകദേശം 2,200 വിമാന സർവീസുകളാണ് നടത്തുന്നത്.