ഖത്തറിൽ അയക്കൂറ (കനാദ്) മീൻപിടുത്തത്തിന് ആഗസ്റ്റ് 15 മുതൽ നിരോധനം പ്രഖ്യാപിച്ചു(4 August 2026)രാജ്യത്തെ അയക്കൂറ (കിംഗ് ഫിഷ് / കനാദ്) മീൻസമ്പത്ത് സംരക്ഷിക്കുന്നതിന്റെയും സമുദ്രവിഭവങ്ങളുടെ സുസ്ഥിര പരിപാലനം ഉറപ്പാക്കുന്നതിന്റെയും ഭാഗമായി വാർഷിക മീൻപിടുത്ത നിരോധനം പ്രഖ്യാപിച്ച് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. ഫിഷറീസ് വകുപ്പാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 31 വരെയാണ് നിരോധന കാലയളവ്. ഈ ദിവസങ്ങളിൽ ഫിക്സഡ് ഗിൽനെറ്റുകൾ (മൻസാബ് വലകൾ) ഉപയോഗിച്ചുള്ള അയക്കൂറ മീൻപിടുത്തം കർശനമായി നിരോധിച്ചിരിക്കുന്നു. കൂടാതെ ഇത്തരം വലകളുടെ കയറ്റുമതിയും വ്യാപാരവും അനുവദിക്കില്ല. എന്നാൽ നിരോധന കാലയളവിലും ചൂണ്ട ഉപയോഗിച്ചുള്ള അയക്കൂറ മീൻപിടുത്തത്തിന് അനുമതിയുണ്ടാകും. 2025-ൽ മാത്രം ഖത്തറിലെ അയക്കൂറ ഉൽപ്പാദനം ഏകദേശം 3,484 ടൺ ആയിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *