ഖത്തറിലേക്ക് മരുന്നുമായി യാത്ര ചെയ്യുന്നവർ അറിയുക; അപേക്ഷ 5 ദിവസം മുൻപ് സമർപ്പിക്കണംഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) യാത്രക്കാർക്ക് നിയന്ത്രിത മരുന്നുകൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും പുറത്തേക്ക് കൊണ്ടുപോകുന്നതിനുമായി പുതിയ ഇലക്ട്രോണിക് അനുമതി സംവിധാനം ആരംഭിച്ചു.യാത്രക്കാർ സാധുവായ ഡോക്ടറുടെ കുറിപ്പടി (Prescription) ഉൾപ്പെടെയുള്ള ആവശ്യമായ രേഖകൾ സഹിതം ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ വകുപ്പ് അപേക്ഷ പരിശോധിച്ച് 3 പ്രവൃത്തി ദിവസത്തിനകം അനുമതി നൽകുകയോ നിരസിക്കുകയോ ചെയ്യും.അതിനാൽ, യാത്രാ തീയതിക്ക് കുറഞ്ഞത് 5 പ്രവൃത്തി ദിവസങ്ങൾക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.ഖത്തറിലെത്തുന്നവർക്കും ഖത്തറിൽ നിന്ന് പുറപ്പെടുന്നവർക്കും നിയമാനുസൃതമായി നിയന്ത്രിത മരുന്നുകൾ കൈവശം വഹിക്കാൻ സഹായിക്കുന്ന ലളിതവും സുതാര്യവുമായ സംവിധാനമാണിത്. നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം ഉപയോഗിച്ചാണ് പോർട്ടലിൽ പ്രവേശനം ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *