മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ P1, P2 പാർക്കിംഗിന് ഏകീകൃത ദിവസനിരക്ക് പ്രഖ്യാപിച്ചു മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ P1, P2 പാർക്കിംഗ് സൗകര്യങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാർക്കായി ഒമാൻ എയർപോർട്സ് ഏകീകൃത പാർക്കിംഗ് നിരക്ക് പ്രഖ്യാപിച്ചു.ആഗസ്റ്റ് 30 വരെ, P1 അല്ലെങ്കിൽ P2 പാർക്കിംഗിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് ഒരു ദിവസത്തിന് 3.200 ഒമാനി റിയാൽ (RO 3.200) എന്ന ഏകീകൃത നിരക്കായിരിക്കും ബാധകമാകുക.ഈ പുതിയ ക്രമീകരണത്തിലൂടെ യാത്രക്കാർക്ക് P1 അല്ലെങ്കിൽ P2 പാർക്കിംഗ് ഏത് തിരഞ്ഞെടുക്കുകയാണെങ്കിലും ഒരേ ദിവസനിരക്കിൽ സേവനം ഉപയോഗിക്കാനാകും. യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായാണ് ഈ തീരുമാനം.