_കോഴിക്കോട്: ഫറോക്കിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് വയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റു.കുട്ടിയുടെ കണ്ണിനാണ് കടിച്ചത്. ഫറോക്ക് സ്വദേശി കോട്ടപ്പാടത്ത് ശ്രീജിത്തിൻ്റെയും ഹരിതയുടേയും മകളായ ആരാധ്യക്കാണ് കടിയേറ്റത്. കുട്ടിയെ നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ അമ്മയുടെ കാലിലും കടിയേറ്റു. കണ്ണിന് സാരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു_