തിരുവനന്തപുരം : രാജ്യാന്തര ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പ് നടത്തിയിരുന്ന സ്ഥാപനത്തിനെതിരെ പൊലീസ് നടത്തിയ ഓപ്പറേഷനിൽ 18 ഉത്തരേന്ത്യക്കാർ അറസ്റ്റിലായി. സ്ഥാപനത്തിൽ നിന്ന് 50 കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു.’ഓപ്പറേഷൻ തൂഫാൻ’ എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് പൊലീസ് സംഘം സ്ഥാപനത്തിൽ പരിശോധന നടത്തിയത്. ആദ്യം ഇതര സംസ്ഥാന തൊഴിലാളികൾ ലഹരി കച്ചവടം നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന ആരംഭിച്ചത്. എന്നാൽ അന്വേഷണത്തിൽ പ്രവർത്തിച്ചിരുന്നത് രാജ്യാന്തര ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘമാണെന്ന് കണ്ടെത്തുകയായിരുന്നു.തട്ടിപ്പിന് ഇരയായവരിൽ കൂടുതലും വിദേശ പൗരന്മാരാണ്, പ്രത്യേകിച്ച് അമേരിക്കയിൽ നിന്നുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഒരാളെ വിമാനത്താവളത്തിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, രാജ്യാന്തര ഓൺലൈൻ തട്ടിപ്പ് ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു