മലപ്പുറം: ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം.ഡി.എം.എ. വില്‍പ്പന നടത്തിവന്ന കേസില്‍ നഴ്സിങ് വിദ്യാർത്ഥിനിയടക്കം രണ്ടുപേർ പെരിന്തല്‍മണ്ണയില്‍ പിടിയിലായി.
പെരിന്തല്‍മണ്ണ മണ്ണാർമല പച്ചീരി സ്വദേശി റാവുത്തർ വീട്ടില്‍ ജാസിർ അർഷാദ് (20), അങ്ങാടിപ്പുറം ജൂബിലി റോഡ് അമ്പലക്കുത്ത് വീട്ടില്‍ ഷഹാന മിധ (20) എന്നിവരെയാണ് 11.63 ഗ്രാം എം.ഡി.എം.എ.യുമായി പോലീസ് അറസ്റ്റ് ചെയ്തത്.പിടിയിലായവർ ലഹരിമരുന്ന് എവിടെനിന്നാണ് എത്തിച്ചതെന്നും ആർക്കൊക്കെയാണ് വിതരണം ചെയ്തതെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ലഹരിക്കടത്ത് തടയുന്നതിനായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ എസ്.ഐ. അൻവർ സാദിഖും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്. പെരിന്തല്‍മണ്ണ ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന.
