ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉൽപന്നങ്ങൾക്ക് പുതിയ ഹലാൽ സർട്ടിഫിക്കറ്റ് നിബന്ധന2027 ജൂലൈ 1 മുതൽ അംഗീകൃത സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ മാത്രം സ്വീകരിക്കുംമസ്‌കത്ത്: ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്ന, ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമായ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി അധികൃതർ. ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ (FSQC) നിയുക്തമാക്കിയ സർട്ടിഫിക്കേഷൻ സ്ഥാപനങ്ങൾ നൽകുന്ന ഹലാൽ സർട്ടിഫിക്കറ്റുകൾ മാത്രമേ 2027 ജൂലൈ 1 മുതൽ സ്വീകരിക്കുകയുള്ളൂ.ഇറക്കുമതിക്കാർ ഉൽപന്നങ്ങൾ വാങ്ങുന്ന രാജ്യത്തെ വിതരണക്കാരുമായും സർട്ടിഫിക്കേഷൻ സ്ഥാപനങ്ങളുമായും മുൻകൂട്ടി ഏകോപനം നടത്തി, ബന്ധപ്പെട്ട സ്ഥാപനം FSQCയുടെ നിയുക്ത സർട്ടിഫിക്കേഷൻ സ്ഥാപനമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.നിയുക്ത പദവി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും ആവശ്യകതകളും സംബന്ധിച്ച വിവരങ്ങൾക്ക് സർട്ടിഫിക്കേഷൻ സ്ഥാപനങ്ങൾക്ക് designations@mafwr.gov.om എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാം.കരാറിൽ ഏർപ്പെടുന്നതിന് മുമ്പ് സർട്ടിഫിക്കേഷൻ സ്ഥാപനത്തിന്റെ നിയുക്ത പദവി പരിശോധിക്കേണ്ട ഉത്തരവാദിത്തം ഇറക്കുമതിക്കാർക്കാണ്. അംഗീകാരം ലഭിക്കാത്ത സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്തുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തികമോ കരാർപരമോ ആയ നഷ്ടങ്ങൾക്ക് കേന്ദ്രം ഉത്തരവാദിയായിരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *