ദുഖാൻ റോഡിൽ ഗതാഗത നിയന്ത്രണം; സെപ്റ്റംബർ 30 വരെദോഹ: ദുഖാൻ റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി കഹ്‌റാമ. പടിഞ്ഞാറ് ദിശയിലേക്ക് പോകുന്ന റോഡിലെ വലതുവശത്തുള്ള മൂന്ന് ലെയ്‌നുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.സെപ്റ്റംബർ 26 ശനിയാഴ്ച മുതൽ സെപ്റ്റംബർ 30 ബുധനാഴ്ച വരെയാണ് നിയന്ത്രണം നിലവിലുണ്ടാകുക.ജലവിതരണ ലൈനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റാമ)യും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും സംയുക്തമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.യാത്രക്കാർ താൽക്കാലിക ദിശാമാറ്റങ്ങൾ പാലിക്കുകയും അധികൃതർ നിർദേശിച്ചിരിക്കുന്ന ബദൽ റോഡുകൾ ഉപയോഗിക്കുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.