🌫️ ഖത്തറിൽ വരും ആഴ്ചകളിൽ ഈർപ്പമുള്ള കാലാവസ്ഥ; യാത്രക്കാർക്ക് ജാഗ്രത നിർദേശംദോഹ |വരും ആഴ്ചകളിൽ ഖത്തറിൽ ഈർപ്പമുള്ള കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി റോഡ് യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.സെപ്റ്റംബർ 26 ശനിയാഴ്ച പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം, രാത്രി വൈകിയും പുലർച്ചെയും ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞിനും പുകമഞ്ഞിനും സാധ്യതയുണ്ട്.ഇത്തരം കാലാവസ്ഥാ സാഹചര്യങ്ങളിൽ ദൂരക്കാഴ്ച രണ്ട് കിലോമീറ്ററിൽ താഴെയായി കുറയാനും, ചില സമയങ്ങളിൽ പൂജ്യത്തിനടുത്ത് വരെ എത്താനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.മൂടൽമഞ്ഞ് രൂപപ്പെടുന്ന സമയങ്ങളിൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കുകയും സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിക്കുന്നു.