തിരുവനന്തപുരം: വീട്ടില്‍ ഉണ്ടായിരുന്ന സ്വർണവും പണവും അടങ്ങിയ സമ്പാദ്യം പ്രദർശിപ്പിച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ ഒരു വീഡിയോ പങ്കുവച്ച യൂട്യൂബർക്ക് കിട്ടിയത് സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത പണിയാണ്.യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് 118 പവൻ സ്വർണവും പണവും കള്ളൻ കൊണ്ടുപോയി. കന്യാകുമാരിയിലെ നാഗർകോവിലിനടുത്താണ് സംഭവം.
നാഗർകോവിലിനടൂത്ത് തമ്മട്ടുകോണത്ത് വിഐപി ഗാർഡനില്‍ താമസക്കാരനായ പ്രശസ്ത യൂട്യൂബർ ദമ്പതിമാരായ വിനോദ് കുമാറിന്റെയും മധുമിതയുടെയും വീട്ടിലാണ് മോഷണം നടന്നത്. മധുമിത കഴിഞ്ഞദിവസം പൂജാമുറിയില്‍ തങ്ങളുടെ സമ്പത്ത് പ്രദർശിപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
തുടർന്നാണ് വീട്ടില്‍ കവർച്ച നടന്നത്. സിസിടിവികള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുള്ള, അതീവ സുരക്ഷാ മേഖലയില്‍ താമസിക്കുന്ന ഇവരുടെ വീടിന്റെ പിൻവാതില്‍ തകർത്താണ് മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ പ്രവേശിച്ചത്. 118 പവൻ സ്വർണഭരണങ്ങളും പണവും നഷ്ടപ്പെട്ടതായാണ് വിവരം.
തുടർന്ന് രാജഗമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവിയും, ഫോണ്‍കോളുകളും ഉള്‍പ്പെടെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.