Maths പരീക്ഷയുടെ ആൻസർ ഷീറ്റ് കിട്ടിയപ്പോൾ മാർക്ക് കുറഞ്ഞു പോയതിന്റെ ദേഷ്യത്തിൽ ബ്രസീലിൽ 17കാരി Maths ടീച്ചറെ കത്തിക്ക് കുത്തി. ബ്രസീലിലെ ഒരു സർക്കാർ സ്കൂളിലാണ് സംഭവം. അധ്യാപികയുടെ പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്. വിദ്യാർഥിനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. Maths ടീച്ചറെ ഇഷ്ടമല്ലായിരുന്നു എന്നാണ് അറസ്റ്റിലായ പെൺകുട്ടി പൊലീസിനോട് പറഞ്ഞത്.