മസ്കറ്റ്: സലാലയിലേക്കുള്ള പ്രധാന വിനോദസഞ്ചാര പാതയായ ആദം–തുമ്രൈത്ത് റോഡിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.മേഖലയിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ വേഗത നിയന്ത്രിക്കുകയും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. പൊടിക്കാറ്റ് കാരണം ചിലയിടങ്ങളിൽ കാഴ്ചപരിധി ഗണ്യമായി കുറയാൻ സാധ്യതയുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ മുന്നറിയിപ്പ് കേന്ദ്രവും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *