*ഖത്തറിൽ 3 പുതിയ പബ്ലിക് പാർക്കുകൾ തുറന്നു*(26 Aug 2026)ഹരിത ഇടങ്ങൾ വിപുലീകരിക്കാനും, ജീവിതനിലവാരം ഉയർത്താനും, താമസക്കാർക്ക് വിനോദത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി അൽ വക്രയിലും അൽ വുകൈറിലുമായി മൂന്ന് പുതിയ പബ്ലിക് പാർക്കുകൾ നഗരസഭാ മന്ത്രാലയം തുറന്നു.അൽ വക്രയിലെ അൽ മഷ്മൂം പാർക്ക് (Al Mashmoum Park), അൽ ഖുസാമ പാർക്ക് (Al Khuzama Park), അൽ വുകൈറിലെ അൽ അറാക് പാർക്ക് (Al Arak Park) എന്നിവയാണ് പുതിയ സൗകര്യങ്ങളിൽ ഉൾപ്പെടുന്നത്.അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് പബ്ലിക് വർക്ക്സ് അതോറിറ്റിയുമായി (അഷ്ഗാൽ) സഹകരിച്ച് മന്ത്രാലയത്തിന്റെ പബ്ലിക് പാർക്ക്സ് ഡിപ്പാർട്ട്മെന്റാണ് ഇവ വികസിപ്പിച്ചെടുത്തത്.ഖത്തരി സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിന്റെയും പ്രാദേശിക പരിസ്ഥിതിയുമായി ഇണങ്ങിനിൽക്കുന്ന സസ്യങ്ങളുടെ പേരുകൾ നൽകിയതുമാണ് ഈ മൂന്ന് പാർക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *