*വടകര കാര്‍ത്തികപ്പള്ളി സ്വദേശി പുളിയുള്ളതില്‍ ഇസ്ഹാഖ് (64) ഹൃദയാഘാതം മൂലം ദോഹയില്‍ നിര്യാതനായി* (11 Sep 2026)വെള്ളിയാഴ്ച രാവിലെ അല്‍ സദ്ദിലെ താമസസ്ഥലത്തായിരുന്നു അന്ത്യം. ഖത്തറിലെ അല്‍ നഈമി കഫ്റ്റീരിയ ഗ്രൂപ്പില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്തു വരികയായിരുന്നു. ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റർ പ്രസിഡന്റ് ഇസ്മായില്‍ പുളിയുള്ളതിലിന്റെ സഹോദരനാണ്. പരേതനായ പുളിയുള്ളതില്‍ മൊയ്തു മുസ് ലിയാരുടെയും മറിയം ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ജമീല. മക്കള്‍: മുഹമ്മദ്, കുല്‍സു, റാഹില, ഹഫീഫ. മറ്റ് സഹോദരങ്ങള്‍: യഅഖുബ്, ഇദ് രീസ് (ഇരുവരും ഖത്തര്‍), റുഖിയ, ഹന്നത്ത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.