തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ സ്പാ കർശനമാക്കാൻ പൊലിസ് കൂടുതല്‍ നടപടികള്‍ ആരംഭിച്ചു. വൈകാതെ സ്പാകളുടെ മറവില്‍ നടക്കുന്ന ലൈംഗിക ചൂഷണ ങ്ങള്‍ക്കെതിരെ നിയമ നിർമാണം ഉള്‍പ്പെടെ നടത്താനുള്ള ആലോചനയിലാണ് പൊലിസും ആഭ്യന്തര വകുപ്പും മുന്നോട്ട് പോകുന്നത്.നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്പാകള്‍ക്കെതിരെ തുടർച്ചയായുള്ള പരിശോധന നടത്താനാണ് ജില്ലാ പൊലിസ് മേധാവിമാർക്ക് ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയൻ നിർദേശം നല്‍കിയിരിക്കുന്നത്.

പരിശോധന പല സ്ഥലങ്ങളിലും നടന്നു വരികയാണ്. നിയമപരമായും ചട്ടങ്ങള്‍ പാലിക്കാതെയും പ്രവർത്തിക്കുന്ന 44 സ്പാകള്‍ക്ക് പൊലിസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് 821 സ്പാ കളാണ് പ്രവർത്തിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി പൊലിസ് 590ല്‍ പരം സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നു. 14 കേസുകള്‍ രജിസ്റ്റർ ചെയ്ത് അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ പരിശോധനകള്‍ പൊലിസ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *