*ഖത്തറിലെ ഈ സീസണിലെ ക്യാമ്പിംഗ് ട്രിപ്പുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട പ്രധാന നിർദ്ദേശങ്ങളും വിവരങ്ങളും*(06 Oct 2026)നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം വഴിയുള്ള രജിസ്ട്രേഷൻ: രജിസ്ട്രേഷൻ ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ നാഷണൽ അതന്റിക്കേഷൻ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുകയും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുകയും വേണം.സിസ്റ്റം ലോഗിൻ: നാഷണൽ ഓതന്റിക്കേഷൻ അക്കൗണ്ട് ഉപയോഗിച്ച് ക്യാമ്പിംഗ് സിസ്റ്റത്തിലേക്ക് ലോഗിൻ ചെയ്യുക. ആദ്യമായി ലോഗിൻ ചെയ്യുമ്പോൾ വിവരങ്ങൾ പരിശോധിക്കുന്നതിനായി നിങ്ങളുടെ ഐഡി കാർഡിന്റെ കാലാവധി തീരുന്ന തീയതി നൽകേണ്ടതാണ്.ക്യാമ്പിംഗ് ഏരിയ തിരഞ്ഞെടുക്കൽ: നിങ്ങൾക്ക് ആവശ്യമുള്ള ക്യാമ്പിംഗ് ലൊക്കേഷൻ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്താം.ബുക്കിംഗ് സമയത്തെ പണമടയ്ക്കൽ: പെർമിറ്റ് ഫീസും സെക്യൂരിറ്റി ഡെപ്പോസിറ്റും ബുക്കിംഗ് സമയത്ത് തന്നെ നേരിട്ട് അടയ്ക്കേണ്ടതാണ്. സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിക്കുന്നത് എളുപ്പമാക്കുന്നതിന് ക്യാമ്പ് ഉടമയുടെ ബാങ്ക് കാർഡ് ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു.രജിസ്ട്രേഷൻ അപൂർണ്ണമായാൽ: നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പോ അല്ലെങ്കിൽ രജിസ്ട്രേഷൻ സെഷന്റെ കാലാവധി കഴിയുന്നതിന് മുമ്പോ ബ്രൗസർ ക്ലോസ് ചെയ്താൽ അപൂർണ്ണമായ രജിസ്ട്രേഷൻ സ്വയം ക്യാൻസൽ ചെയ്യപ്പെടുന്നതാണ്.ക്യാമ്പിംഗ് ലൈസൻസ് നിബന്ധനകൾ: അനുവദനീയമായ സ്ഥലങ്ങളിൽ മാത്രം ക്യാമ്പ് ചെയ്യുക. പെർമിറ്റിൽ വ്യക്തമാക്കിയിട്ടുള്ള ലൊക്കേഷൻ തന്നെ പിന്തുടരുക. അധികാരികളുടെ അനുമതിയില്ലാതെ ക്യാമ്പ് ലൊക്കേഷൻ മാറ്റാൻ പാടില്ല. കൂടാതെ കൂടാരങ്ങൾ തമ്മിൽ കുറഞ്ഞത് 5 മീറ്റർ അകലം പാലിക്കേണ്ടതാണ്.മോട്ടോർസൈക്കിളുകൾക്ക് നിരോധനം: ക്യാമ്പിംഗ് ഏരിയകളിലും പാർക്കുകളിലും മോട്ടോർസൈക്കിളുകൾ ഉപയോഗിക്കുന്നതോ ഡ്രൈവ് ചെയ്യുന്നതോ നിരോധിച്ചിരിക്കുന്നു. രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെയാണ് ഈ നിയന്ത്രണം ബാധകമായ സമയം.ലൈറ്റിംഗ്: പ്രകാശ മലിനീകരണം കുറയ്ക്കുന്നതിനായി ഊർജ്ജക്ഷമതയുള്ള ലൈറ്റുകൾ ഉപയോഗിക്കുക. ലൈറ്റുകൾ മങ്ങിയതും ലക്ഷ്യസ്ഥാനത്തേക്ക് മാത്രം വെളിച്ചം നൽകുന്നതുമായി പരിമിതപ്പെടുത്തുക.അടുക്കളയും മാലിന്യ സംസ്കരണവും: അടുക്കള മറ്റ് കൂടാരങ്ങളിൽ നിന്ന് മാറ്റി സ്ഥാപിക്കുക. ഗ്യാസ് സ്റ്റൗവിൽ നിന്നും ഗ്യാസ് സിലിണ്ടറുകളിൽ നിന്നും അടുക്കള സുരക്ഷിതമായ അകലത്തിൽ സൂക്ഷിക്കുക, സിലിണ്ടറുകൾ കൂടാരങ്ങൾക്ക് പുറത്ത് വെക്കുക. ക്യാമ്പ് സൈറ്റും പരിസരവും ശുചിത്വത്തോടെ സൂക്ഷിക്കുകയും നിശ്ചിത കണ്ടെയ്നറുകളിൽ മാത്രം മാലിന്യങ്ങൾ തള്ളുകയും ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *