*പടക്കങ്ങൾ, ഔട്ട്ഡോർ ലേസർ ബീമുകൾ, ഉയർന്ന തീവ്രതയുള്ള പ്രകാശ സംവിധാനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിന് മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണമെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി*(29 Sep 2026)വിമാനങ്ങളുടെ സർവീസുകളെയും വ്യോമഗതാഗത സേവനങ്ങളെയും പൈലറ്റുമാരുടെ കാഴ്ചയെയും ഇത്തരം പ്രവർത്തനങ്ങൾ ബാധിച്ചേക്കാമെന്നതിനാലാണ് മുൻകൂട്ടിയുള്ള വിലയിരുത്തലുകൾ നിർബന്ധമാക്കിയിരിക്കുന്നത്.പടക്കപ്രകടനങ്ങൾ, ഉയർന്ന തീവ്രതയുള്ള പ്രകാശങ്ങൾ, ഔട്ട്ഡോർ ലേസർ ബീമുകൾ, സ്കൈ ട്രാക്കറുകൾ എന്നിവയെല്ലാം പരിശോധനയ്ക്കും അനുമതിക്കും വിധേയമായ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.പരിശോധനയ്ക്ക് ശേഷം അതോറിറ്റി നിരാക്ഷേപ പത്രമോ (NOC) നിബന്ധനകളോടെയുള്ള അനുമതിയോ നൽകും; വ്യോമയാന സുരക്ഷയ്ക്ക് വലിയ അപകടസാധ്യതയുണ്ടെന്ന് കണ്ടാല്‍ അപേക്ഷകൾ നിരസിക്കുകയും ചെയ്യും.വിലയിരുത്തലുകൾക്കും ഏകോപനത്തിനുമായി ആവശ്യമായ സമയം ലഭിക്കുന്നതിന്, ആസൂത്രണം ചെയ്ത പ്രവർത്തനങ്ങൾക്ക് വളരെ മുമ്പായി തന്നെ പൂർണ്ണമായ അപേക്ഷകൾ സമർപ്പിക്കണമെന്ന് അപേക്ഷകരോട് QCAA അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *