ന്മിലിപോൾ ഖത്തറിന്റെ 30-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് (ഒക്ടോബർ 21) രാത്രി 9.15-ന് ആകർഷകമായ ഡ്രോൺ ലൈറ്റ് ഷോയും വെടിക്കെട്ടും അരങ്ങേറും.

ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നടക്കുന്ന മിലിപോൾ ഖത്തർ ആഭ്യന്തര സുരക്ഷാ പ്രദർശനവും ദോഹ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റിയും നാളെ (ഒക്ടോബർ 22) സമാപിക്കും.

സുരക്ഷാ-പ്രതിരോധ മേഖലകളിലെ നൂതന സാങ്കേതികവിദ്യകളും പുതിയ കണ്ടുപിടിത്തങ്ങളും പരിചയപ്പെടുത്തുന്ന മിഡിൽ ഈസ്റ്റിലെ പ്രധാന അന്താരാഷ്ട്ര പ്രദർശനങ്ങളിലൊന്നാണ് മിലിപോൾ ഖത്തർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും തീരുമാനമെടുക്കുന്നവരും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *