കഹ്റാമയുടെ നിർണായക മുന്നറിയിപ്പ്; വൈദ്യുതി-ജല സേവന ഉപകരണങ്ങൾ തടസ്സപ്പെടുത്തരുതെന്ന് ഖത്തർ നിവാസികളോട് അധികൃതർദോഹ | വൈദ്യുതി, ജല വിതരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളും സർവീസ് കണക്ഷൻ സംവിധാനങ്ങളും തടസ്സങ്ങളൊന്നുമില്ലാതെ സൂക്ഷിക്കാൻ ഖത്തർ നിവാസികളോട് കഹ്റാമ (Qatar General Electricity and Water Corporation) അഭ്യർഥിച്ചു.ഫീൽഡ് ടീമുകൾക്ക് സുരക്ഷിതമായും കാര്യക്ഷമമായും പ്രവർത്തിക്കാൻ ഇത് അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി.പരിശോധനകൾ, അറ്റകുറ്റപ്പണികൾ, സാങ്കേതിക ക്രമീകരണങ്ങൾ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി ഉപകരണങ്ങൾക്ക് ചുറ്റുമുള്ള ഭാഗങ്ങൾ എല്ലായ്പ്പോഴും തുറന്നുകിടക്കണമെന്നും പ്രവേശനത്തിന് തടസ്സമുണ്ടാകരുതെന്നും കഹ്റാമ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.വൈദ്യുതി-ജല വിതരണ സേവനങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ പൊതുജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.