*ഖത്തറിൽ വേനൽക്കാലത്തെ ഔട്ട്ഡോർ ജോലി സമയ നിയന്ത്രണം ഇന്ന് അവസാനിച്ചു*(സെപ്റ്റംബർ 15, 2026)തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ തൊഴിൽ സുരക്ഷാ-ആരോഗ്യ മുൻകരുതലുകൾ തെഴിലുടമകൾ തുടർന്നും പാലിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത് സുരക്ഷിത തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ അത്യാവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.വേനൽക്കാലത്ത് തുറസ്സായ സ്ഥലങ്ങളിൽ രാവിലെ 10 മണിക്കും ഉച്ചകഴിഞ്ഞ് 3:30 മണിക്കും ഇടയിൽ ജോലി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള ഔട്ട്ഡോർ ജോലി സമയ നിയന്ത്രണം ജൂൺ 1 മുതൽ നടപ്പിലാക്കിയിരുന്നു.👉