ദോഹയിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ഖത്തർ എയർവേയ്‌സിന്റെ പ്രത്യേക ഓഫർ; ഇക്കണോമി, ബിസിനസ്, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾക്ക് ഇളവ്ദോഹ | ദോഹയിൽ നിന്ന് പുറപ്പെടുന്ന റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റുകളിൽ ഇക്കണോമി, ബിസിനസ്, ഫസ്റ്റ് ക്ലാസ് വിഭാഗങ്ങളിൽ പ്രത്യേക ഇളവുമായി ഖത്തർ എയർവേയ്‌സ്. 2026 സെപ്റ്റംബർ 17 വരെ ഓഫർ പ്രയോജനപ്പെടുത്താം. 2026 ഡിസംബർ 9 വരെയുള്ള യാത്രകൾക്കാണ് ഇളവ് ലഭിക്കുക.മിഡിൽ ഈസ്റ്റ് എയർലൈൻസ് നടത്തുന്ന ബെയ്റൂട്ട് സർവീസുകളും റോയൽ ജോർഡാനിയൻ നടത്തുന്ന അമ്മാൻ സർവീസുകളും ഓഫറിൽ ഉൾപ്പെടില്ല.ദോഹയിൽ നിന്നുള്ള യാത്രകൾക്ക് 2026 ഒക്ടോബർ 22 മുതൽ 24 വരെ ബ്ലാക്ക്ഔട്ട് തീയതികളായിരിക്കും. റിട്ടേൺ യാത്രകൾക്ക് 2026 ഒക്ടോബർ 29–31, 2027 ജനുവരി 2–9, മാർച്ച് 12–14, മെയ് 21–22 തീയതികളിലും ഓഫർ ബാധകമല്ല.പരിമിതമായ സീറ്റുകൾക്ക് മാത്രമാണ് ഓഫർ ലഭ്യമാകുക. മറ്റ് പ്രൊമോഷണൽ നിരക്കുകളുമായി ഓഫർ സംയോജിപ്പിക്കാനാകില്ലെന്നും ഖത്തർ എയർവേയ്‌സ് അറിയിച്ചു.