കറിയെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; വണ്ടൂരിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നുമലപ്പുറം വണ്ടൂരിൽ ഉച്ചഭക്ഷണത്തിനുള്ള കറിയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. വണ്ടൂർ സ്വദേശിനി ഫസീല (38) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് റഷീദ് (48)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.സ്ഥിരമായി മദ്യപിച്ചെത്തി റഷീദ് ഭാര്യയുമായി വഴക്കിടാറുണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.