‘ഗ്രാവിറ്റി ഹിൽ’ റോഡ് യഥാർഥത്തിൽ താഴേക്ക്; കാഴ്ചാഭ്രമമാണ് കാറുകൾ കയറ്റം കയറുന്നതായി തോന്നാൻ കാരണംസലാല | ദോഫാറിലെ പ്രശസ്തമായ ‘ഗ്രാവിറ്റി ഹിൽ’ റോഡിൽ വാഹനങ്ങൾ ന്യൂട്രലിൽ കയറ്റത്തിലേക്ക് നീങ്ങുന്നതായി തോന്നുന്നതിന് പിന്നിൽ കാന്തിക ശക്തിയോ അസാധാരണ ഗുരുത്വാകർഷണമോ ഇല്ലെന്ന് ശാസ്ത്രീയ പഠനം.ഏകദേശം 350 മീറ്റർ ദൂരത്തിൽ റോഡ് 10 മീറ്ററോളം താഴേക്ക് ചരിഞ്ഞിരിക്കുകയാണ്. ചുറ്റുമുള്ള ഭൂപ്രകൃതിയും കാഴ്ചാഭ്രമവും കാരണം നേരിയ ഇറക്കം കയറ്റമായി അനുഭവപ്പെടുന്നതാണ് വാഹനങ്ങൾ ‘മുകളിലേക്ക്’ നീങ്ങുന്നതായി തോന്നാൻ കാരണം.36 കേന്ദ്രങ്ങളിൽ നടത്തിയ ഭൂപ്രകൃതി, ഗുരുത്വാകർഷണ അളവെടുപ്പുകളിലും പ്രദേശത്ത് അസാധാരണ ഗുരുത്വാകർഷണ വ്യതിയാനം കണ്ടെത്തിയില്ല.അതിനാൽ ‘ഗ്രാവിറ്റി ഹിൽ’ ഒരു കാന്തിക പ്രതിഭാസമല്ല; പ്രകൃതിദത്തമായ കാഴ്ചാഭ്രമമാണ്!

Leave a Reply

Your email address will not be published. Required fields are marked *