റൈഡ്-ഹെയ്ലിംഗ് കമ്പനികൾക്കെതിരെ പരിശോധന; 987 വാഹനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തിദോഹ: റൈഡ്-ഹെയ്ലിംഗ് കമ്പനികളെ ലക്ഷ്യമിട്ട് ഗതാഗത മന്ത്രാലയം (MoT) നടത്തിയ ആറുമാസത്തെ പരിശോധനാ കാമ്പയിനിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.ബിസിനസ് ലൈസൻസില്ലാതെ പ്രവർത്തിക്കൽ, ലൈസൻസില്ലാത്ത ആപ്പുകൾ ഉപയോഗിക്കൽ, ആവശ്യമായ സേവന നിലവാരം പാലിക്കാത്തത് തുടങ്ങിയവയാണ് പ്രധാനമായി കണ്ടെത്തിയ ലംഘനങ്ങൾ.ആഭ്യന്തര മന്ത്രാലയത്തിന്റെയും (MoI) വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെയും (MoCI) സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. മെട്രോ സ്റ്റേഷനുകൾ, ദോഹ തുറമുഖം, കത്താറ, ദി പേൾ ഐലൻഡ്, ഷോപ്പിംഗ് മാളുകൾ തുടങ്ങിയ തിരക്കേറിയ കേന്ദ്രങ്ങളിലായി 987 വാഹനങ്ങൾ പരിശോധിച്ചു.