🇴🇲_ഒമാനിൽ വിമാനയാത്രക്കാരുടെ അവകാശ സംരക്ഷണം_✈️✨*വിമാനം വൈകൽ, റദ്ദാക്കൽ, ബാഗേജ് നഷ്ടം എന്നിവയ്ക്ക് നഷ്ടപരിഹാരം ഉറപ്പ്** ഒമാനിൽ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങൾക്കും, സുൽത്താനേറ്റിൽ എത്തുന്ന വിമാനങ്ങൾക്കും ആഭ്യന്തര വിമാന സർവീസുകൾക്കും ചട്ടം ബാധകമാണ്📍മസ്‌കത്ത് | ഒമാനിൽ വിമാനയാത്രക്കാർക്ക് പുതിയ അവകാശ സംരക്ഷണ ചട്ടം പ്രാബല്യത്തിൽ. നഷ്ടപരിഹാരവും റീഫണ്ടും ഉൾപ്പെടെ ഉറപ്പുവരുത്തുന്നതാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പാസഞ്ചർ റൈറ്റ്‌സ് പ്രൊട്ടക്ഷൻ റെഗുലേഷൻ പ്രകാരമാണ് യാത്രക്കാരുടെ അവകാശങ്ങൾ ലഭ്യമാക്കുന്നത്.ഒമാനിൽ നിന്ന് വിമാനയാത്ര നടത്തുന്ന യാത്രക്കാർക്ക് വിമാനം വൈകുകയോ റദ്ദാക്കുകയോ, യാത്രക്കാരന് ബോർഡിംഗ് നിഷേധിക്കുകയോ, ബാഗേജ് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പരിചരണം, റീഫണ്ട്, നഷ്ടപരിഹാരം എന്നിവയ്ക്ക് അർഹതയുണ്ടായിരിക്കുമെന്ന് പുതിയ ചട്ടം വ്യക്തമാക്കുന്നു. മന്ത്രിതല തീരുമാനം പ്രകാരം പുറത്തിറക്കിയ ചട്ടം ആഭ്യന്തര വിമാന സർവീസുകൾക്കും ഒമാനിൽ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങൾക്കും, ഒമാനി എയർലൈൻ വഴി സുൽത്താനേറ്റിൽ എത്തുന്ന വിമാനങ്ങൾക്കും ബാധകമാണ്. എന്നാൽ പുറപ്പെടുന്ന രാജ്യത്തിന്റെ നിയമപ്രകാരം യാത്രക്കാരന് ഇതിനകം സഹായമോ നഷ്ടപരിഹാരമോ ലഭിച്ചിട്ടുണ്ടെങ്കിൽ ഈ ചട്ടം ബാധകമാകില്ല. ഒമാനിലെത്തുന്ന വിദേശ എയർലൈനുകൾക്ക് പുറപ്പെടുന്ന രാജ്യത്തെ നിയമങ്ങളും ബാധകമായ അന്താരാഷ്ട്ര കൺവെൻഷനുകളുമാണ് ബാധകം.അവകാശങ്ങൾ വ്യക്തമാക്കണംവിമാനക്കമ്പനികൾ തങ്ങളുടെ വെബ്‌സൈറ്റുകളിൽ യാത്രക്കാരുടെ അവകാശങ്ങൾ പ്രസിദ്ധീകരിക്കണം. ടിക്കറ്റ് വ്യവസ്ഥകളും നിരക്കുകളും വ്യക്തമായി അറിയിക്കുകയും വെളിപ്പെടുത്താത്ത അധിക ചാർജുകൾ ഈടാക്കാതിരിക്കുകയും വേണം. കോഡ്‌ഷെയർ സർവീസുകളിൽ നഷ്ടപരിഹാരത്തിനായി യാത്രക്കാരന് സർവീസ് നടത്തുന്ന എയർലൈനിനെയോ ടിക്കറ്റ് വിപണനം ചെയ്യുന്ന എയർലൈനിനെയോ സമീപിക്കാം.വിമാനം വൈകിയാൽരണ്ട് മണിക്കൂറിന് ശേഷം- ലഘുഭക്ഷണവും പാനീയങ്ങളും നൽകണം.മൂന്ന് മണിക്കൂറിന് ശേഷം- ഭക്ഷണം നൽകണം.ആറ് മണിക്കൂറിൽ കൂടുതൽ വൈകിയാൽ- ഹോട്ടൽ താമസവും വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും നൽകണം.ഈ സൗകര്യങ്ങൾ നൽകാത്ത പക്ഷം യഥാക്രമം 10, 30, 100 എസ് ഡി ആർ (സ്‌പെഷ്യൽ ഡ്രോവിംഗ് റൈറ്റ്‌സ്) വരെ നഷ്ടപരിഹാരം ആവശ്യപ്പെടാം. ആറ് മണിക്കൂറിൽ കൂടുതൽ വൈകുന്ന സാഹചര്യം വിമാന റദ്ദാക്കലിന് ബാധകമായ നഷ്ടപരിഹാര വ്യവസ്ഥകൾക്ക് കീഴിൽ പരിഗണിക്കും.വിമാനം റദ്ദാക്കിയാൽഅന്താരാഷ്ട്ര വിമാനം പുറപ്പെടുന്നതിന് 14 ദിവസത്തിനുള്ളിൽ റദ്ദാക്കിയാൽ, യാത്രാദൂരമനുസരിച്ച് നഷ്ടപരിഹാരം:1,500 കിലോമീറ്റർ വരെ: 108 റിയാൽ1,500 മുതൽ 3,500 കിലോമീറ്റർ വരെ: 173 റിയാൽ3,500 കിലോമീറ്ററിന് മുകളിൽ: 260 റിയാൽ യാത്രക്കാർക്ക് പകരം വിമാന സർവീസ് സ്വീകരിക്കുകയോ യാത്ര റദ്ദാക്കി ഉപയോഗിക്കാത്ത ടിക്കറ്റ് ഭാഗത്തിന്റെ പണം തിരികെ വാങ്ങുകയോ ചെയ്യാം. സീറ്റ് തിരഞ്ഞെടുക്കൽ, ബാഗേജ് തുടങ്ങിയ അധികമായി അടച്ച തുകയും റീഫണ്ടിൽ ഉൾപ്പെടും.പകരം ലഭിക്കുന്ന വിമാനത്തിൽ അന്തിമ ലക്ഷ്യസ്ഥാനത്ത് യഥാർത്ഥ വിമാനത്തിന്റെ എത്തിച്ചേരൽ സമയത്തേക്കാൾ രണ്ട് മണിക്കൂറിനുള്ളിൽ എത്തുകയാണെങ്കിൽ നഷ്ടപരിഹാരം ലഭിക്കില്ല. യാത്രാദൂരമനുസരിച്ചുള്ള നിശ്ചിത സമയപരിധിക്കുള്ളിൽ, മൂന്ന് മുതൽ അഞ്ച് മണിക്കൂറിനുള്ളിൽ പകരം വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിയാൽ നഷ്ടപരിഹാരം 50 ശതമാനം വരെ കുറയ്ക്കാനും വ്യവസ്ഥയുണ്ട്.ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കിയാൽപുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിൽ ആഭ്യന്തര വിമാനം റദ്ദാക്കുകയും നാല് മണിക്കൂറിനുള്ളിൽ പകരം സർവീസ് ലഭ്യമല്ലാതിരിക്കുകയും ചെയ്താൽ, ഉപയോഗിക്കാത്ത യാത്രാഭാഗത്തിന്റെ തുക റീഫണ്ട് ചെയ്യുന്നതിനൊപ്പം അതേ തുകയ്ക്ക് തുല്യമായ അധിക നഷ്ടപരിഹാരത്തിനും യാത്രക്കാരന് അർഹതയുണ്ട്. പുറപ്പെടുന്നതിന് 24 മണിക്കൂർ മുതൽ ഏഴ് ദിവസം വരെ മുൻപ് റദ്ദാക്കൽ അറിയിച്ചാൽ വ്യത്യസ്ത നഷ്ടപരിഹാര നിരക്കുകളാണ് ബാധകം.ഓവർബുക്കിംഗ് മൂലം ബോർഡിംഗ് നിഷേധിച്ചാൽഓവർബുക്കിംഗ് കാരണം യാത്രക്കാരന് ബോർഡിംഗ് നിഷേധിച്ചാൽ, അവകാശങ്ങൾ സംബന്ധിച്ച വിവരങ്ങൾ എഴുതി നൽകണം. അതോടൊപ്പം അതേ എയർലൈനിലോ മറ്റൊരു എയർലൈനിലോ പകരം യാത്രാ സൗകര്യം നൽകണം. മറ്റൊരു വിമാനത്തിന്റെ നിരക്ക് കൂടുതലാണെങ്കിൽ അതിന്റെ അധിക തുക എയർലൈൻ വഹിക്കണം.പകരം വിമാനം രണ്ട് മുതൽ ആറ് മണിക്കൂർ വരെ വൈകി പുറപ്പെടുകയാണെങ്കിൽ ഉപയോഗിക്കാത്ത യാത്രാഭാഗത്തിന്റെ നിരക്കിന്റെ 50 ശതമാനം നഷ്ടപരിഹാരമായി നൽകണം. ആറ് മണിക്കൂറിലധികം വൈകിയാൽ വിമാന റദ്ദാക്കലിനുള്ള വ്യവസ്ഥകൾ ബാധകമാകും.ബോർഡിംഗ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് യാത്ര ചെയ്യേണ്ടതില്ലെന്ന് യാത്രക്കാരൻ തീരുമാനിച്ചാൽ, പൂർണമായി ഉപയോഗിക്കാത്ത ടിക്കറ്റിന്റെ മുഴുവൻ തുകയും റീഫണ്ട് ചെയ്യുന്നതിനൊപ്പം അതേ തുകയ്ക്ക് തുല്യമായ നഷ്ടപരിഹാരവും നൽകണം. ഭാഗികമായി ഉപയോഗിച്ച ടിക്കറ്റാണെങ്കിൽ ഉപയോഗിക്കാത്ത ഭാഗത്തിന്റെ തുകയും മൊത്തം ടിക്കറ്റ് നിരക്കിന്റെ 50 ശതമാനവും നഷ്ടപരിഹാരമായി ലഭിക്കും.താഴ്ന്ന ക്ലാസിലേക്ക് മാറ്റിയാലും നഷ്ടപരിഹാരംബുക്ക് ചെയ്തതിലും താഴ്ന്ന കാബിൻ ക്ലാസിലേക്ക് യാത്രക്കാരനെ മാറ്റിയാൽ, നിരക്കിലെ വ്യത്യാസം തിരികെ നൽകുന്നതിനൊപ്പം ആ വ്യത്യാസത്തിന്റെ 50 ശതമാനം നഷ്ടപരിഹാരമായും നൽകണം.അറിയിക്കാത്ത അധിക സ്‌റ്റോപ്പുകൾബുക്കിംഗ് നടത്തുന്നതിന് മുമ്പ് വിമാനത്തിന്റെ എല്ലാ സ്‌റ്റോപ്പോവറുകളും എയർലൈൻ വ്യക്തമാക്കണം. അറിയിക്കാതിരുന്ന അധിക സ്‌റ്റോപ്പ് ഉൾപ്പെടുത്തിയാൽ 100 ടഉഞ നഷ്ടപരിഹാരം നൽകേണ്ടിവരും.എന്നാൽ സുരക്ഷ, സെക്യൂരിറ്റി, വിമാനത്തിലെ അടിയന്തര സാഹചര്യം എന്നിവ കാരണം അധിക സ്‌റ്റോപ്പ് ആവശ്യമായാൽ ഈ വ്യവസ്ഥ ബാധകമല്ല. ടിക്കറ്റ് നൽകിയതിന് ശേഷം അധിക സ്‌റ്റോപ്പ് അറിയിച്ചാൽ യാത്രക്കാരന് ബുക്കിംഗ് റദ്ദാക്കി മുഴുവൻ തുകയും റീഫണ്ട് വാങ്ങാം.ഭിന്നശേഷിക്കാർക്ക് പ്രത്യേക സംരക്ഷണംഭിന്നശേഷിയുള്ളവരോടും പ്രത്യേക സഹായം ആവശ്യമായ യാത്രക്കാരോടും തങ്ങളുടെ അവകാശങ്ങൾ ഉപേക്ഷിക്കുന്ന രേഖയിൽ ഒപ്പിടാൻ ആവശ്യപ്പെടാൻ പാടില്ല. ആവശ്യമായ മൊബിലിറ്റി ഉപകരണങ്ങൾ വിമാനക്കമ്പനികൾ കൊണ്ടുപോകണം. അവ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഉപകരണത്തിന്റെ മൂല്യത്തിന് തുല്യമായ നഷ്ടപരിഹാരം നൽകണം.പകരം വിമാനം അല്ലെങ്കിൽ ആവശ്യമായ സഹായം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ടിക്കറ്റിന്റെ മൊത്തം മൂല്യത്തിന്റെ 200 ശതമാനം വരെ നഷ്ടപരിഹാരം ലഭിക്കാം.ബാഗേജ് നഷ്ടപ്പെട്ടാൽവിമാനത്തിൽ ചെക്ക്ഇൻ ചെയ്ത ബാഗേജ് 21 ദിവസത്തിനുള്ളിൽ ലഭിച്ചില്ലെങ്കിൽ അത് നഷ്ടപ്പെട്ടതായി കണക്കാക്കാം.ബാഗേജ് വൈകിയാൽആദ്യ ദിവസത്തേക്ക് 148 എസ് ഡി ആർ നഷ്ടപരിഹാരം.അനുബന്ധ ചെലവുകൾക്ക് 1,288 എസ് ഡി ആർ വരെ ക്ലെയിം ചെയ്യാം. ബാഗേജ് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ കിലോഗ്രാമിന് 20 എസ് ഡി ആർ എന്ന നിരക്കിൽ നഷ്ടപരിഹാരം ലഭിക്കും. ഓരോ ബാഗേജിനും പരമാവധി 1,288 എസ് ഡി ആർ ആണ്. ബാഗേജിന് സംഭവിച്ച കേടുപാട് ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണം. പരമാവധി വിമാനമെത്തിയതിന് ശേഷം 24 മണിക്കൂറിനുള്ളിൽ പരാതി നൽകണം.14 പ്രവൃത്തി ദിവസത്തിനുള്ളിൽ റീഫണ്ട്എയർലൈൻ ക്ലെയിം അംഗീകരിച്ചതിന് ശേഷം യാത്രക്കാരൻ തിരഞ്ഞെടുക്കുന്ന അംഗീകൃത പേയ്‌മെന്റ് രീതിയിലൂടെ 14 പ്രവൃത്തി ദിവസത്തിനുള്ളിൽ റീഫണ്ടും നഷ്ടപരിഹാരവും നൽകണം. യാത്രക്കാർ ആദ്യം പരാതി എയർലൈനിൽ സമർപ്പിക്കണം. പരാതിയിൽ 15 പ്രവൃത്തി ദിവസത്തിനുള്ളിൽ എയർലൈൻ പ്രതികരിക്കണം. പരാതി നിരസിക്കുകയോ തീരുമാനമൊന്നും എടുക്കാതിരിക്കുകയോ ചെയ്താൽ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് പരാതി നൽകാം. നഷ്ടപരിഹാരത്തിനുള്ള ക്ലെയിം രണ്ട് വർഷത്തിനുള്ളിൽ സമർപ്പിക്കണം.പ്രതികൂല കാലാവസ്ഥപ്രതികൂല സാഹചര്യം മൂലമാണ് വിമാന സർവീസ് തടസ്സപ്പെട്ടതെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ എയർലൈൻ നഷ്ടപരിഹാരം നൽകുന്നതിൽ നിന്ന് ഒഴിവാകാം. കടുത്ത കാലാവസ്ഥ, വിമാനത്താവളം അടച്ചിടൽ, സുരക്ഷാ സംഭവങ്ങൾ, പണിമുടക്ക്, പക്ഷികൾ ഇടിച്ചുണ്ടാകുന്ന അപകടം, അപ്രതീക്ഷിത സുരക്ഷാ തകരാറുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.എന്നിരുന്നാലും ഇത്തരം സാഹചര്യങ്ങളിലും യാത്രക്കാരെ സ്ഥിതിഗതികൾ സംബന്ധിച്ച് തുടർച്ചയായി അറിയിക്കണം. ആവശ്യമായ സാഹചര്യത്തിൽ മൂന്ന് രാത്രിവരെ താമസവും മറ്റ് പരിചരണ സൗകര്യങ്ങളും നൽകേണ്ടിവരാം.