*🏢 കെട്ടിടങ്ങളിലെ ടെലികോം നെറ്റ്‌വർക്കുകൾ: ഒമാനിൽ പുതിയ നിയമം വരുന്നു 🇴🇲📡** വാണിജ്യ, വ്യാവസായിക, താമസ കെട്ടിടങ്ങളുടെ പുതിയ നിർമാണത്തിനും നവീകരണത്തിനും, റിയൽ എസ്‌റ്റേറ്റ് സമുച്ചയങ്ങള്‍ക്കും ചട്ടങ്ങൾ ബാധകം 🇴🇲മസ്‌കത്ത് | ഒമാനിൽ കെട്ടിടങ്ങളിലും റിയൽ എസ്‌റ്റേറ്റ് സമുച്ചയങ്ങളിലും ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിന് പുതിയ ചട്ടങ്ങൾ വരുന്നു. പാസീവ് ടെലികമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചറിന്റെ നിർമാണവും നടപ്പാക്കലും സംബന്ധിച്ചുള്ള നിയമം ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ടി ആർ എ) ആണ് പ്രഖ്യാപിച്ചത്.കെട്ടിടങ്ങളിലെ ഉപഭോക്താക്കൾക്ക് ഒമാന്റെ സാങ്കേതിക, വികസന മാനദണ്ഡങ്ങൾക്ക് അനുസൃതമായി സംയോജിത ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ ഉറപ്പാക്കുകയാണ് പുതിയ ചട്ടത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ടി ആർ എ വ്യക്തമാക്കി.പുതിയ ചട്ടംനിർവചനങ്ങളും പൊതുവ്യവസ്ഥകളും, പാസീവ് ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകളുടെ ആഭ്യന്തര കണക്ഷനുകൾ, ഭരണപരമായ നടപടികളും പിഴകളും എന്നിങ്ങനെ മൂന്ന് പ്രധാന ഭാഗങ്ങളാണ് പുതിയ ചട്ടത്തിലുള്ളത്. വാണിജ്യ, വ്യാവസായിക, താമസ കെട്ടിടങ്ങളുടെ പുതിയ നിർമാണത്തിനും നവീകരണത്തിനും, കൂടാതെ റിയൽ എസ്‌റ്റേറ്റ് സമുച്ചയങ്ങളുടെ വികസനത്തിനും ചട്ടങ്ങൾ ബാധകമായിരിക്കും.ഡെവലപ്പർമാർക്കും ഉടമകൾക്കും ഉത്തരവാദിത്തംകെട്ടിട ഡെവലപ്പർമാരും ഉടമകളും ടി ആർ എ നിശ്ചയിക്കുന്ന സാങ്കേതിക സവിശേഷതകളും മാനദണ്ഡങ്ങളും പാലിക്കണം. കേബിൾ ഡക്ടുകൾ, ചാനലുകൾ, കെട്ടിടത്തിനുള്ളിലെ നെറ്റ്‌വർക്ക് റൂട്ടുകൾ എന്നിവ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ഒരുക്കുന്നത്.ആവശ്യമായ സാഹചര്യങ്ങളിൽ, കെട്ടിട ഉടമയ്ക്ക് ലൈസൻസുള്ള ടെലികമ്മ്യൂണിക്കേഷൻ സേവനദാതാവുമായി കരാറിൽ ഏർപ്പെടാനും കെട്ടിടത്തിനുള്ളിലെ ടെലികോം കണക്ഷനുകൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യാനും സാധിക്കും. ഇതുമായി ബന്ധപ്പെട്ട ചെലവുകൾ പങ്കിടുന്നതിനുള്ള വ്യവസ്ഥകളും പുതിയ ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കെട്ടിട പൂർത്തീകരണ സർട്ടിഫിക്കറ്റിനും ബാധകംകെട്ടിടത്തിനുള്ളിലെ ടെലികമ്മ്യൂണിക്കേഷൻ കണക്ഷനുകളുടെ നിർമാണം പൂർത്തിയായതായി സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റ് അംഗീകൃതമോ ലൈസൻസുള്ളതോ ആയ സ്ഥാപനത്തിൽ നിന്ന് സ്വന്തമാക്കണം. ഈ സർട്ടിഫിക്കറ്റ് കെട്ടിടത്തിന്റെ പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ആവശ്യമായ രേഖകളിലൊന്നായിരിക്കും.നിയമലംഘനങ്ങൾക്ക് പിഴപുതിയ വ്യവസ്ഥകൾ പാലിക്കാത്തവർക്കുള്ള ഭരണപരമായ നടപടികളും പിഴകളും പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. നിയമലംഘനങ്ങൾക്ക് ബാധകമായ പിഴകളുടെ വിശദാംശങ്ങൾ ചട്ടത്തോടൊപ്പമുള്ള അനുബന്ധത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പുതിയ നിയന്ത്രണത്തിലെ ഭൂരിഭാഗം വ്യവസ്ഥകളും പ്രസിദ്ധീകരിച്ച തീയതി മുതൽ ആറുമാസത്തിന് ശേഷം പ്രാബല്യത്തിൽ വരും. എന്നാൽ ആർട്ടിക്കിൾ 2ലെ ക്ലോസ് 3 പ്രാബല്യത്തിൽ വരാൻ മൂന്ന് വർഷത്തെ കാലയളവ് അനുവദിച്ചിട്ടുണ്ട്. ആവശ്യമായ സാങ്കേതികവും നിയന്ത്രണപരവുമായ മാനദണ്ഡങ്ങൾ പാലിക്കാൻ ബന്ധപ്പെട്ട കക്ഷികൾക്ക് കൂടുതൽ സമയം നൽകുന്നതിനാണ് ഈ നീക്കം.ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ പുതിയ സാങ്കേതിക വികസനങ്ങൾക്കനുസരിച്ച് ഒമാന്റെ നിയന്ത്രണ സംവിധാനങ്ങൾ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചട്ടം കൊണ്ടുവന്നതെന്ന് ടി ആർ എ വ്യക്തമാക്കി.സുതാര്യത വർധിപ്പിക്കുകയും ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നതും പുതിയ നിയന്ത്രണത്തിന്റെ ലക്ഷ്യങ്ങളിലുണ്ട്. പുതിയ തീരുമാനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ടി ആർ എയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും ലഭ്യമാകും

Leave a Reply

Your email address will not be published. Required fields are marked *