_ദേശീയ സൈബർ സുരക്ഷാനയം പുറത്തിറക്കി_*ഡിജിറ്റൽ സുരക്ഷയിൽ പുതിയ കുതിപ്പിനൊരുങ്ങി ഒമാൻ*🇴🇲✨ * ഡിജിറ്റൽ പരിവർത്തനം അതിവേഗം മുന്നേറുന്ന സാഹചര്യത്തിലാണ് സമഗ്രമായ സൈബർ സുരക്ഷാ നയം📍മസ്കത്ത് | രാജ്യത്തിന്റെ സൈബർ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ദേശീയ താൽപര്യങ്ങളും നിർണായക അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനുമായി ഒമാൻ നാഷനൽ സുരക്ഷാനയം സ്ട്രാറ്റജി 2026- 2030 പ്രഖ്യാപിച്ചു. രാജ്യത്തെ ഡിജിറ്റൽ പരിവർത്തനം അതിവേഗം മുന്നേറുന്ന സാഹചര്യത്തിലാണ് സമഗ്രമായ പുതിയ സൈബർ സുരക്ഷാ നയം അവതരിപ്പിച്ചിരിക്കുന്നത്.സൈബർ ഡിഫൻസ് സെന്റർ സർക്കാർ, സ്വകാര്യ മേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നയം തയ്യാറാക്കിയത്. സൈബർ മേഖലയിൽ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ശക്തമായ ഭരണസംവിധാനം, പൊതുജന വിശ്വാസം, പ്രാവീണ്യമുള്ള ദേശീയ മനുഷ്യവിഭവശേഷി, പ്രതിരോധശേഷിയുള്ള ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. പ്രാദേശികവും അന്തർദേശീയവുമായ സഹകരണം ശക്തിപ്പെടുത്താനും നയം ലക്ഷ്യമിടുന്നു.അഞ്ച് പ്രധാന മേഖലകൾസൈബർ സുരക്ഷാ ഭരണസംവിധാനംസൈബർ പ്രതിരോധശേഷിസൈബർ ശേഷി വികസനവും ബോധവൽക്കരണവുംസൈബർ സഹകരണംസൈബർ സമ്പദ്വ്യവസ്ഥഒമാനിലെ സൈബർ സുരക്ഷാ സംവിധാനത്തിന്റെ ഭരണവും ഏകോപനവും കൂടുതൽ ശക്തിപ്പെടുത്തുക, സർക്കാർസ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുക, നിയമങ്ങളും നിയന്ത്രണ സംവിധാനങ്ങളും കാലാനുസൃതമായി പരിഷ്കരിക്കുക എന്നിവ പ്രധാന മുൻഗണനകളാണ്.അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സൈബർ ഭീഷണികളെ നേരിടുന്നതിനുള്ള രാജ്യത്തിന്റെ തയ്യാറെടുപ്പ് വർധിപ്പിക്കുന്നതിനും പ്രത്യേക വൈദഗ്ധ്യമുള്ള ഒമാനി സൈബർ സുരക്ഷാ വിദഗ്ധരെ വികസിപ്പിക്കുന്നതിനും ഊന്നൽ നൽകും.സൈബർ സുരക്ഷാ മേഖലയിലെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്താനും പുതിയ തന്ത്രം ലക്ഷ്യമിടുന്നു. സൈബർ സുരക്ഷയെ ദേശീയ സുരക്ഷയുടെ ഭാഗമായിമാത്രമല്ല, വളർന്നുവരുന്ന ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ പ്രധാന ഘടകമായും വികസിപ്പിക്കുകയാണ് ലക്ഷ്യം.സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപിത സമീപനം, സുസ്ഥിരമായ ശേഷി വികസനം, ദേശീയ സംരംഭങ്ങൾ, ഭാവിയിലെ സൈബർ ഭീഷണികൾ മുൻകൂട്ടി തിരിച്ചറിയാനുള്ള സംവിധാനങ്ങൾ, സർക്കാർസ്വകാര്യ മേഖലാ പങ്കാളിത്തം, അന്തർദേശീയ സഹകരണം എന്നിവ തന്ത്രത്തിന്റെ പ്രധാന നടപ്പാക്കൽ തത്വങ്ങളായിരിക്കും.വേഗത്തിൽ മാറുന്ന സാങ്കേതികവിദ്യകൾക്കും സൈബർ ഭീഷണികൾക്കും അനുസരിച്ച് രാജ്യത്തിന് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ കഴിയുന്ന തരത്തിൽ തന്ത്രം കൂടുതൽ പ്രതിരോധശേഷിയുള്ളതും വഴക്കമുള്ളതുമായിരിക്കും.സൈബർ ഡിഫൻസ് സെന്ററിന് നിർണായക ചുമതല2020ലെ റോയൽ ഡിക്രി പ്രകാരം സ്ഥാപിതമായ സൈബർ ഡിഫൻസ് സെന്ററിനാണ് തന്ത്രത്തിന്റെ 2026-2030 കാലയളവിലെ നടപ്പാക്കൽ നിരീക്ഷണ ചുമതല. ദേശീയ താൽപര്യങ്ങളും നിർണായക സേവനങ്ങളും സൈബർ മേഖലയിലെ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുക, സൈബർ ആക്രമണങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പ് വർധിപ്പിക്കുക, ദേശീയ സൈബർ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, രാജ്യത്തിന്റെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുക എന്നിവ സെന്ററിന്റെ പ്രധാന ചുമതലകളാണ്.ദേശീയ സൈബർ പ്രതിരോധസുരക്ഷാ തന്ത്രങ്ങൾ, നിയമനിർമാണ ചട്ടക്കൂടുകൾ, നയങ്ങൾ, പദ്ധതികൾ എന്നിവ തയ്യാറാക്കുന്നതും ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ഏകോപിച്ച് അവയുടെ നടപ്പാക്കൽ നിരീക്ഷിക്കുന്നതും സെന്ററിന്റെ ഉത്തരവാദിത്തമാണ്.2026-2030 കാലയളവിൽ തന്ത്രത്തിന്റെ പുരോഗതി സെന്റർ നിരന്തരം വിലയിരുത്തുകയും ആവശ്യമായ ഘട്ടങ്ങളിൽ അവലോകനം നടത്തുകയും ചെയ്യും. സാങ്കേതികവിദ്യയിലും സൈബർ സുരക്ഷാ മേഖലയിലും ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് ദേശീയ നയങ്ങൾ പുതുക്കുന്നതിനും ഇത് സഹായിക്കും.അതേസമയം, സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രാദേശിക, അന്തർദേശീയ സംഘടനകൾ, സമ്മേളനങ്ങൾ, കമ്മിറ്റികൾ, യോഗങ്ങൾ എന്നിവയിൽ ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളുമായി ചേർന്ന് ഒമാനെ പ്രതിനിധീകരിക്കുന്നതും സൈബർ ഡിഫൻസ് സെന്ററിന്റെ ചുമതലയാണ്.ഇതിനുപുറമെ, 2026ൽ പുതിയ സൈബർ െ്രെകം നിയമവും ഒമാൻ അവതരിപ്പിച്ചിട്ടുണ്ട്. ഇലക്ട്രോണിക് സംവിധാനങ്ങൾ, വിവരങ്ങൾ, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ സുരക്ഷ ശക്തിപ്പെടുത്തുകയാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം.രാജ്യത്തിന്റെ നാഷണൽ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സ്ട്രാറ്റജി 2026-2030 നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം വിപുലീകരിക്കുന്നതിനും ഡിജിറ്റൽ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന സാഹചര്യത്തിൽ, പുതിയ സൈബർ സുരക്ഷാ തന്ത്രം ഒമാന്റെ ഡിജിറ്റൽ പരിവർത്തനത്തിന് കൂടുതൽ സുരക്ഷയും പ്രതിരോധശേഷിയും നൽകുമെന്നാണ് വിലയിരുത്തൽ.