*ഖത്തറിൽ 2026-2027 അക്കാദമിക വർഷത്തേക്കുള്ള തയാറെടുപ്പുകളുടെ ഭാഗമായി ആറ് പുതിയ സർക്കാർ സ്കൂളുകൾ തുറക്കുന്നതിന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം* (23 August 2026)മന്ത്രാലയത്തിന്റെ 2026 ലെ 14-ാം നമ്പർ തീരുമാനപ്രകാരമാണ് പുതിയ സ്കൂളുകൾ അനുവദിച്ചതും വിവിധ സ്കൂൾ പ്രിൻസിപ്പൽമാരെ നിയമിച്ചതും സ്ഥലം മാറ്റിയതും.ഖത്തറിലെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനും സ്കൂൾ ഭരണത്തിന്റെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനുമാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്.പുതുതായി പ്രവർത്തനം ആരംഭിക്കുന്ന ആറ് സർക്കാർ സ്കൂളുകൾ താഴെ പറയുന്നവയാണ്:അൽ സഖാമയിലെ ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പ്രിപ്പറേറ്ററി ആൻഡ് സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ്.റൗദത് അൽ ഹമാമിലെ ഖത്തർ സയൻസ് ആൻഡ് ടെക്നോളജി സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ്.അയിൻ ഖാലിദ് സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ്.ദോഹ പ്രിപ്പറേറ്ററി സ്കൂൾ ഫോർ ഗേൾസ്.അൽ ധഖിര പ്രൈമറി സ്കൂൾ ഫോർ ബോയ്സ്.മുഐതർ പ്രൈമറി സ്കൂൾ ഫോർ ഗേൾസ്.

Leave a Reply

Your email address will not be published. Required fields are marked *