മാക് ഉപയോക്താക്കൾക്ക് ഉയർന്ന സുരക്ഷാ മുന്നറിയിപ്പുമായി ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസിദോഹ |ആപ്പിൾ മാക് ഉപയോക്താക്കൾക്ക് ഉയർന്ന സുരക്ഷാ മുന്നറിയിപ്പ് നൽകി ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി (NCSA).മാക്ഒഎസിലെ (macOS) Screen Sharing ഫീച്ചറിനെ ബാധിക്കുന്ന ഗുരുതര സുരക്ഷാ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ്. ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളിൽ ഈ സുരക്ഷാ വീഴ്ച സജീവമായി ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് NCSA വ്യക്തമാക്കി.സുരക്ഷാ വീഴ്ച മുതലെടുത്ത് ഹാക്കർമാർക്ക് ഉപകരണങ്ങളിൽ റൂട്ട്-ലെവൽ നിയന്ത്രണം നേടാനും, ഉപകരണങ്ങളുടെ റിസോഴ്‌സുകൾ ഉപയോഗിച്ച് ക്രിപ്‌റ്റോകറൻസി മൈനിങ് നടത്തുന്ന മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യാനും കഴിയുന്ന സാഹചര്യമുണ്ടെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി.NCSA നിർദേശങ്ങൾ• മാക് ഉപകരണങ്ങൾ ലഭ്യമായ ഏറ്റവും പുതിയ സുരക്ഷാ അപ്‌ഡേറ്റിലേക്ക് ഉടൻ അപ്‌ഡേറ്റ് ചെയ്യുക.• ഉപയോഗത്തിലില്ലാത്ത സമയങ്ങളിൽ Screen Sharing ഫീച്ചർ ഡിസേബിൾ ചെയ്യുക.⚠️ കൂടുതൽ അപകടസാധ്യതയുള്ള പതിപ്പുകൾ• macOS Tahoe 26.6.1-ന് മുമ്പുള്ള പതിപ്പുകൾ• macOS Sequoia 15.7.9-ന് മുമ്പുള്ള പതിപ്പുകൾ• macOS Sonoma 14.8.9-ന് മുമ്പുള്ള പതിപ്പുകൾഉപയോക്താക്കൾ സുരക്ഷാ അപ്‌ഡേറ്റുകൾ അവഗണിക്കാതെ ഉടൻ തന്നെ ഉപകരണങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *