*വരുമാനം മറയ്ച്ചുവെക്കാൻ വ്യക്തിഗത അക്കൗണ്ട് ഉപയോഗിച്ചാൽ നടപടിയെന്ന് ടാക്‌സ് അതോറിറ്റി** _ഇത്തരം പ്രവൃത്തികള്‍ നികുതി വെട്ടിപ്പായി കണക്കാക്കപ്പെടുന്നതോടൊപ്പം കള്ളപ്പണം വെളുപ്പിക്കലിനും കാരണമാകും_മസ്‌കത്ത് | വ്യക്തിഗത ബേങ്ക് അക്കൗണ്ടുകളോ പണമായുള്ള ഇടപാടുകളോ ഉപയോഗിച്ച് ബിസിനസ് വരുമാനം മറച്ചുവെക്കുന്നത് നികുതി വെട്ടിപ്പായും കള്ളപ്പണം വെളുപ്പിക്കൽ (മണി ലോണ്ടറിംഗ്) സംശയത്തിനും ഇടയാക്കുമെന്നും ഒമാൻ ടാക്‌സ് അതോറിറ്റി മുന്നറിയിപ്പ് നൽകി.ബിസിനസ് പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മറച്ചുവെക്കാൻ വ്യക്തിഗത അക്കൗണ്ടുകളോ പണമായുള്ള ഇടപാടുകളോ ഉപയോഗിക്കരുതെന്ന് ബിസിനസുകാർക്കും വ്യക്തികൾക്കും അതോറിറ്റി പുറത്തിറക്കിയ മുന്നറിയിപ്പിൽ നിർദേശിച്ചു. ഇത്തരം പ്രവൃത്തികൾ നികുതി വെട്ടിപ്പായി കണക്കാക്കപ്പെടുന്നതാണെന്നും നിയമനടപടികൾക്ക് വിധേയമാകുന്നതോടൊപ്പം മണി ലോണ്ടറിംഗ് സംശയത്തിനും കാരണമാകാമെന്നും ടാക്‌സ് അതോറിറ്റി വ്യക്തമാക്കി.രാജ്യത്ത് നികുതി നിയമങ്ങൾ കൃത്യമായി പാലിക്കുന്നതും സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതുമാണ് ഈ മുന്നറിയിപ്പിന്റെ ലക്ഷ്യമെന്ന് അതോറിറ്റി അറിയിച്ചു. ബിസിനസുകൾ അവരുടെ വരുമാനം കൃത്യമായി പ്രഖ്യാപിക്കുകയും ആവശ്യമായ സാമ്പത്തിക രേഖകൾ സൂക്ഷിക്കുകയും ചെയ്ത് ഒമാനിലെ നികുതി നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് അതോറിറ്റി നിർദേശിച്ചു.നികുതി വെട്ടിപ്പെന്ന് സംശയിക്കുന്ന കേസുകൾ അതോറിറ്റി ഒരുക്കിയിട്ടുള്ള ഔദ്യോഗിക പരാതിനൽകൽ സംവിധാനങ്ങളിലൂടെ പൊതുജനങ്ങൾ അറിയിക്കണമെന്നും ഒമാന്‍ ടാക്‌സ് അതോറിറ്റി അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *