മംഗളൂരു∙ സംഘം ചേർന്ന് വിദ്യാർഥികളെ ആക്രമിച്ച കേസിൽ മലയാളികളായ രണ്ടാം വർഷ കോളജ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽവിട്ടു. പാണ്ഡേശ്വർ ശ്രീനിവാസ കോളജിലെ രണ്ടാം വർഷ ലോജിസ്റ്റിക്സ് ഡിപ്ലോമ വിദ്യാർഥികളും പയ്യന്നൂർ കവ്വായി സ്വദേശികളുമായ രോഹൻ രമേഷ് (19), കെ.വേദാന്ത് സുഹാസ് (19), രാമന്തളി സ്വദേശി എം.പി.റഹാൻ (19), കണ്ണൂർ വേങ്ങര സ്വദേശി പി.മുഹമ്മദ് ഹർബാൻ (19), തൃശൂർ കണ്ടശാംകടവ് സ്വദേശി പി.കെ.റെജിൻ (19) എന്നിവരാണ് പാണ്ഡേശ്വർ പൊലീസിന്റെ പിടിയിലായത്. ഒന്നാം വർഷ വിദ്യാർഥികളും മലയാളികളുമായ ജസീൻ ഖാദർ, പി.എസ്.ആദർശ് എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *