ഭക്ഷ്യവിഷബാധ കേസുകൾ 24 മണിക്കൂറിനകം റിപ്പോർട്ട് ചെയ്യണം; ഖത്തറിൽ ആരോഗ്യ സ്ഥാപനങ്ങൾക്ക് MoPH നിർദേശംദോഹ: സംശയിക്കപ്പെടുന്നതോ സ്ഥിരീകരിക്കപ്പെട്ടതോ ആയ ഭക്ഷ്യവിഷബാധ (Foodborne Diseases) കേസുകൾ കണ്ടെത്തിയാൽ 24 മണിക്കൂറിനകം റിപ്പോർട്ട് ചെയ്യണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും സർക്കുലർ വഴി നിർദേശം നൽകി.രോഗവ്യാപനം തടയുന്നതിനും പൊതുജനാരോഗ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി മന്ത്രാലയത്തിന്റെ ‘SAVES’ ഇലക്ട്രോണിക് റിപ്പോർട്ടിംഗ് സംവിധാനത്തിലൂടെ സമയബന്ധിതമായി വിവരങ്ങൾ സമർപ്പിക്കേണ്ടത് നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.കേസുകളുമായി ബന്ധപ്പെട്ട ആവശ്യമായ എല്ലാ എപ്പിഡെമിയോളജിക്കൽ, ക്ലിനിക്കൽ വിവരങ്ങളും SAVES പ്ലാറ്റ്‌ഫോമിലൂടെ നൽകണം. കൂടാതെ, രോഗവ്യാപനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ സർവൈലൻസ് ടീമുകളുമായും റാപ്പിഡ് റെസ്‌പോൺസ് ടീമുകളുമായും പൂർണ സഹകരണം ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.2026 ആഗസ്റ്റ് 4-ന് പുറത്തിറക്കിയ സർക്കുലർ പ്രകാരം, നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ടവർക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.