ഡൽഹിയിൽ സനിൻ ഹമിദ് ദിനാചരണം സംഘടിപ്പിച്ചുന്യൂഡൽഹി: സനിൻ ഹമിദ് ദിനാചരണം ഡൽഹിയിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സനിൻ ഹമിദിന്റെ പൊതുപ്രവർത്തനവും സാമൂഹിക പ്രതിബദ്ധതയും പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് അദ്ദേഹം അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.ചടങ്ങിൽ രാജ്യസഭാ എം.പി. വി. ശിവദാസൻ മുഖ്യാതിഥിയായി പങ്കെടുത്തു. സനിൻ ഹമിദിന്റെ ആശയങ്ങളും ജനകീയ ഇടപെടലുകളും കാലാതിവർത്തിയായ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ പ്രതിനിധികളും പാർട്ടി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. സനിൻ ഹമിദിന്റെ ജീവിതവും പ്രവർത്തനങ്ങളും അനുസ്മരിച്ചുകൊണ്ട് പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *