🔲

ഓണക്കാല റേഷൻ ഇന്ന് മുതല്‍ വിതരണം ചെയ്യും

ഓണക്കാല റേഷൻ വിതരണം ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.ഉത്സവകാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ വിപണിയില്‍ ഫലപ്രദമായി ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.

എഎവൈ (മഞ്ഞ) കാർഡ് ഉടമകള്‍ക്ക് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ 3 പാക്കറ്റ് ആട്ട 7 രൂപ നിരക്കില്‍ വിതരണം ചെയ്യും.

മുൻഗണനാ (പിങ്ക്) കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി നല്‍കും. കടയിലെ സ്റ്റോക്കനുസരിച്ച്‌ ഗോതമ്പിന് പകരം കിലോയ്ക്ക് 9 രൂപ നിരക്കില്‍ ആട്ടയും ലഭിക്കും.

പൊതുവിഭാഗം സബ്‌സിഡി (നീല) കാർഡിലെ ഓരോ അംഗത്തിനും കിലോയ്ക്ക് 4 രൂപ നിരക്കില്‍ 2 കിലോ അരി, കിലോയ്ക്ക് 8.70 രൂപയ്ക്ക് 2 കിലോ സ്പെഷ്യല്‍ ഗോതമ്പ്, കൂടാതെ കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ 3 കിലോ അരിയും ലഭിക്കും. താലൂക്ക് സ്റ്റോക്കനുസരിച്ച്‌ കാർഡിന് പരമാവധി 4 കിലോ ആട്ട കിലോയ്ക്ക് 17 രൂപയ്ക്ക് നല്‍കും.

പൊതുവിഭാഗം (വെള്ള) കാർഡിന് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ 7 കിലോ അരിയും, പ്രത്യേക വിഹിതമായി കിലോയ്ക്ക് 8.70 രൂപയ്ക്ക് 2 കിലോ ഗോതമ്പും ലഭിക്കും. സ്റ്റോക്കനുസരിച്ച്‌ പരമാവധി 4 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും വിതരണം ചെയ്യും.

ക്ഷേമസ്ഥാപനങ്ങളിലെ (തവിട്ട്) കാർഡുകള്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ 2 കിലോ അരിയും, പ്രത്യേക വിഹിതമായി കിലോയ്ക്ക് 8.70 രൂപയ്ക്ക് 2 കിലോ ഗോതമ്പും ലഭിക്കും. താലൂക്കിലെ സ്റ്റോക്കനുസരിച്ച്‌ പരമാവധി 1 കിലോ ആട്ട 17 രൂപ നിരക്കില്‍ നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *