🚨 സൺറൂഫിലൂടെ പുറത്തേക്ക് നിന്ന യുവാവിനെ ആക്രമിച്ച് പുലി; ഞെട്ടിക്കുന്ന ദൃശ്യം വൈറൽവനപാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന എസ്‌യുവി വാഹനത്തിന്റെ സൺറൂഫിലൂടെ പുറത്തേക്ക് നിന്ന യുവാവിനെ പുലി അപ്രതീക്ഷിതമായി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.വാഹനം പതുക്കെ മുന്നോട്ട് നീങ്ങുന്നതിനിടെ കാട്ടിനുള്ളിൽ നിന്ന് പാഞ്ഞെത്തിയ പുലി വാഹനത്തിന്റെ ബോണറ്റിലേക്ക് ചാടിക്കയറി യുവാവിന്റെ തലയ്ക്കും കഴുത്തിനും നേരെ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് വാഹനത്തിലുണ്ടായിരുന്നവർ പരിഭ്രാന്തരായി.ആക്രമണത്തിൽ യുവാവിന് എന്തെങ്കിലും പരിക്കേറ്റോയെന്നത് വീഡിയോയിൽ വ്യക്തമായിട്ടില്ല. വനമേഖലകളിൽ സഞ്ചരിക്കുമ്പോൾ സുരക്ഷാനിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം ഈ സംഭവം വീണ്ടും ഓർമ്മപ്പെടുത്തുന്നതായി സാമൂഹ്യമാധ്യമ ഉപയോക്താക്കൾ പ്രതികരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *