ഹോർമുസ് കടലിടുക്ക് വീണ്ടും മറികടന്ന് ഖത്തറിന്റെ എൽ.എൻ.ജി ടാങ്കർ; സംഘർഷത്തിന് ശേഷമുള്ള ആദ്യ വിജയംജൂലൈ ആദ്യം അൽ റെക്കയാത് ആക്രമിക്കപ്പെട്ടതിന് ശേഷം ഇതാദ്യമായി ഖത്തർ എനർജിയുടെ മാനേജ്മെന്റിലുള്ള എൽ.എൻ.ജി ടാങ്കർ ഹോർമുസ് കടലിടുക്ക് വിജയകരമായി മറികടന്നു.ജൂലൈ 11ന് ശേഷം ഹോർമുസ് കടലിടുക്ക് വഴി ഖത്തറിൽ നിന്ന് പുറപ്പെടുന്ന ആദ്യ എൽ.എൻ.ജി ടാങ്കറാണിത്.അൽ അരീഷ് എന്ന ടാങ്കർ ജൂലൈ 4 മുതൽ 6 വരെ ഖത്തറിലെ റാസ് ലഫാൻ ടെർമിനലിൽ നിന്ന് ദ്രവീകൃത പ്രകൃതി വാതകം കയറ്റിയിരുന്നു. ഇറാൻ–ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്ന സാഹചര്യത്തിൽ, ജൂലൈ 29നാണ് കപ്പൽ ഹോർമുസ് കടലിടുക്ക് കടന്ന് യാത്ര തുടരുന്നത്.പാകിസ്ഥാനിലെ ഖാസിം തുറമുഖത്തേക്കുള്ള യാത്ര പൂർത്തിയാക്കി ജൂലൈ 31ഓടെ കപ്പൽ ലക്ഷ്യസ്ഥാനത്തെത്തിയതായി കെപ്ലറും LSEG ഡാറ്റയും വ്യക്തമാക്കുന്നു. ഇറാൻ അനുവദിച്ച പ്രത്യേക റൂട്ടിലൂടെയാണ് ഖത്തറിന്റെ എൽ.എൻ.ജി ടാങ്കർ കടന്നുപോയതെന്നും ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.