മസ്കറ്റ്–സലാല സിറ്റി ബസുകളിൽ ക്യാഷ് പേയ്മെന്റിന് വിരാമം; ഓഗസ്റ്റ് 1 മുതൽ പുതിയ സംവിധാനംമസ്കറ്റ്: മസ്കറ്റ്, സലാല നഗര ബസ് സർവീസുകളിൽ 2026 ഓഗസ്റ്റ് 1 മുതൽ ക്യാഷ് പേയ്മെന്റ് പൂർണമായും നിർത്തലാക്കുമെന്ന് മുവാസലാത്ത് അറിയിച്ചു.ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഇനി മുതൽ ടിക്കറ്റ് നിരക്കുകൾ അംഗീകൃത ഇലക്ട്രോണിക് പേയ്മെന്റ് മാർഗങ്ങളിലൂടെ മാത്രം സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി..