നിലമ്പൂർ മാലിന്യം തള്ളുന്ന ബക്കറ്റിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടപ്പോൾ സുലൈഖ ഞെട്ടിത്തരിച്ചു. ഓടിച്ചെന്ന് സ്വകാര്യ ആശുപത്രിയുടെ ഉടമ കൂടിയായ ഡോക്ടറെ വിവരം അറിയിച്ചു. ആശുപ്രതിക്കു പുറത്തെ ശുചിമുറികൾ പതിവുപോലെ രാവിലെ 9.30ന് വൃത്തിയാക്കാൻ എത്തിയതാണ് സുലൈഖ. ബക്കറ്റിന്റെ അടപ്പ് തുറന്നപ്പോഴാണ് ഉള്ളിൽ, തലതാഴ്ത്തിയ നിലയിൽ കുഞ്ഞിന്റെ മൃതദേഹം കാണുന്നത്. ഡോക്ടർ വന്നുനോക്കിയ ശേഷം നിലമ്പൂർ പൊലീസിൽ വിവരം അറിയിച്ചു. 4.45ന് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ‌്‌മോർട്ടത്തിന് അയച്ചു. ശുചിമുറിയിൽ പ്രസവിച്ച ഉടൻ മാതാവ്ശുചിമുറിയിൽ പ്രസവിച്ച ഉടൻ മാതാവ് ഉപേക്ഷിക്കുകയായിരുന്നു. മാതാവ്, ചാലിയാർ എരഞ്ഞിമങ്ങാട് വേട്ടേക്കോട്ടെ 28 വയസ്സുകാരി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്. ചാലിയാർ അകമ്പാടത്തെ സ്വകാര്യ ആശുപ്രതി വളപ്പിലെ ശുചിമുറിയിലാണ് പൂർണ വളർച്ചയെത്തിയ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു