ഒമാനിലേക്ക് എത്തുന്ന യാത്രക്കാർക്ക് കസ്റ്റംസ് തീരുവ നൽകാതെ കൊണ്ടുവരാനാവുന്ന വ്യക്തിഗത ബാഗേജുകളുടെയും സാധനങ്ങളുടെയും പട്ടിക റോയൽ ഒമാൻ പോലീസിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസ് പുറത്തിറക്കി.കസ്റ്റംസ് ക്ലിയറൻസ് നടപടികൾ വേഗത്തിലും തടസ്സങ്ങളില്ലാതെയും പൂർത്തിയാക്കാൻ, യാത്രയ്ക്ക് മുമ്പ് കസ്റ്റംസ് ചട്ടങ്ങളും തീരുവ ഒഴിവുള്ള വസ്തുക്കളുടെ പട്ടികയും മനസ്സിലാക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇതിലൂടെ അതിർത്തി പരിശോധനാ കേന്ദ്രങ്ങളിലെ അനാവശ്യ കാലതാമസം ഒഴിവാക്കി യാത്ര കൂടുതൽ സുഗമമാക്കാനാകുമെന്നും ഒമാൻ കസ്റ്റംസ് അറിയിച്ചു.ഡ്യൂട്ടി-ഫ്രീയായി കൊണ്ടുവരാവുന്ന പ്രധാന വ്യക്തിഗത വസ്തുക്കൾ:• വ്യക്തിഗത ആഭരണങ്ങൾ• വസ്ത്രങ്ങളും വ്യക്തിഗത ഉപയോഗ സാധനങ്ങളും• മൊബൈൽ ഫോണുകൾ• ലാപ്ടോപ്പുകൾ• പോർട്ടബിൾ പ്രിന്ററുകൾ• വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകൾ• വീൽചെയറുകൾ• കുഞ്ഞുങ്ങളുടെ സ്ട്രോളറുകൾ• പോർട്ടബിൾ സംഗീതോപകരണങ്ങൾ• വ്യക്തിഗത കായികോപകരണങ്ങൾ• ടെലിവിഷൻ സെറ്റുകളും റിസീവർ യൂണിറ്റുകളും• വ്യക്തിഗത ഉപയോഗത്തിനുള്ള വീഡിയോ ക്യാമറകൾ• പ്രൊജക്ടറുകൾ, ഫിലിമുകൾ, അനുബന്ധ ഉപകരണങ്ങൾയാത്രയ്ക്ക് മുമ്പ് കസ്റ്റംസ് നിയമങ്ങൾ പാലിക്കുന്നതിലൂടെ പരിശോധനകൾ എളുപ്പമാക്കാനും യാത്ര സുഖകരമാക്കാനും കഴിയുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.